National Top Stories

ലൈംഗിക തൊഴിലാളികൾ സമരത്തിൽ, കാരണം ഇതാണ്

പുനെ: പോലീസ് തങ്ങളോട് അപമര്യാദയായി പെരുമാറുന്നുവെന്നാരോപിച്ച്‌ പുനെയില്‍ ലൈംഗികത്തൊഴിലാളികള്‍ സമരത്തില്‍. രേഖകള്‍ പരിശോധിക്കാനെന്ന വ്യാജേന പോലീസ് മോശമായി പെരുമാറുകയായിരുന്നെന്ന് അവർ പറയുന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പോലീസ് നടത്തിയ അതിക്രമം തങ്ങളുടെ തൊഴിലിനെ ബാധിച്ചുവെന്നും അരക്ഷിതമായ സാഹചര്യത്തില്‍ കുറഞ്ഞ കൂലിയില്‍ തൊഴിലെടുക്കാന്‍ നിര്‍ബന്ധിതമായെന്നും ചൂണ്ടിക്കാട്ടിയാണ് അവര്‍ സമരത്തിനിറങ്ങിയത്.

പോലീസ് രേഖകള്‍ പ്രകാരം 2,100-ഓളം ലൈംഗികത്തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. കൂടാതെ ആയിരത്തോളം പേര്‍ ഇവിടെയെത്തി തൊഴില്‍ ചെയ്ത് മടങ്ങുന്നുമുണ്ട്.

ജനുവരിയിലാണ് പുനെ പോലീസ് ലൈംഗികത്തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ രേഖകള്‍ കൊണ്ടുനടക്കുന്നതിലെ ബുദ്ധിമുട്ട് അവര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു കാര്യങ്ങളെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരെയും ബംഗ്ലാദേശി ലൈംഗികത്തൊഴിലാളികളെയും രക്ഷിക്കാനുള്ള നടപടിക്രമമായിരുന്നു തങ്ങള്‍ സ്വീകരിച്ചതെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ പരിശോധനയ്ക്കെത്തിയ പോലീ്‌സുകാര്‍ ഇവരുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകര്‍ത്തുകയും അവ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തത് അവരുടെ തൊഴിലിനെ ബാധിച്ചിട്ടുണ്ടെന്ന് സന്നദ്ധസംഘടനകള്‍ പറയുന്നു.

Related posts

മതം മാറിയുള്ള വിവാഹം റദ്ദാക്കി ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകളുടെ മാർച്ച്

അഭ്യൂഹങ്ങള്‍ക്ക് ഒരിക്കല്‍ കൂടി വഴിമരുന്നിട്ട് സൂപ്പര്‍താരം രജനീകാന്ത് ; ഇന്നത്തെ രാഷ്രീയം ജനങ്ങളെ മറന്നു കൊണ്ടുള്ളത് ; അന്തിമയുദ്ധം വരുമ്പോള്‍, നമുക്കു കാണാം

അതിർത്തിയിൽ വീണ്ടും പാക്ക് വെടിവെയ്പ്പ്

വനിത മതിലില്‍ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍; യാക്കോബായ സഭയുടെ ഒരു ലക്ഷം വനിതകള്‍ പങ്കെടുക്കും

subeditor10

മഴയില്‍ റോഡുകളും വീടുകളും വെള്ളത്തിനടിയിലായപ്പോള്‍ അത് ആഘോഷമാക്കി മീന്‍പിടുത്തം ; വാരിക്കൂട്ടിയത് കിലോക്കണക്കിന് മത്സ്യങ്ങള്‍

subeditor

നല്ലൊരു അപ്പന്‍ സാത്വികയായൊരു സ്ത്രീയില്‍ ജനിപ്പിച്ച് ദൈവഭയത്തില്‍ വളര്‍ത്തിയ മകനെന്ന നിലയില്‍, സത്യാംശത്തോടു ചേര്‍ന്നു നിന്നുകൊണ്ടുള്ള നിലപാടുകള്‍ സ്വീകരിക്കാനും വര്‍ത്തമാനം പറയുവാനുമേ എനിക്കു കഴിയൂ..

ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കായി ഫ്രീ-വിസ എന്‍ട്രി നല്‍കി 25ഓളം രാജ്യങ്ങള്‍ ,വിസ ഓണ്‍ അറൈവലും വാഗ്ദാനം ചെയ്ത്‌ 39 രാജ്യങ്ങള്‍

pravasishabdam online sub editor

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നു; സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഒക്കെയും ചരിത്രമാണ്, ചരിത്രം ആവര്‍ത്തിക്കുകയാണ്; 100 വര്‍ഷങ്ങള്‍ മുമ്പ് പന്തളത്ത് അരങ്ങേറിയതും ഇതായിരുന്നു

subeditor10

വ്യാപം അഴിമതി: സി.ബി.ഐ അന്വേഷണം ഉണ്ടാകും.

subeditor

ഒളിവിൽ പോയ പ്രതിയെ ഏഷ്യാനെറ്റ് റിപ്പോർട്ടർ ഇന്‍റർവ്യൂ ചെയ്യവെ പോലീസ് അറസ്റ്റ് ചെയ്തു, റിപ്പോർട്ടറും പോലീസും നടത്തിയ നാടകത്തിൽ കുടുങ്ങിയത് നടിയെ ആക്രമിച്ച കേസിലെ പ്രതി

subeditor

രാജ്യസഭാ സീറ്റ്: ലീഗില്‍ ഭിന്നത; സ്ഥാനാര്‍ഥിയെ പാണക്കാട്ട് ഇന്ന് പ്രഖ്യാപിക്കും

subeditor