ബംഗളുരു: പ്രമുഖ വ്യവസായി പതിനാറുകാരിയെ ഭീഷണിപ്പെടുത്തി ലൈംഗിക അടിമയാക്കിയെന്ന് റിപ്പോര്‍ട്ട്. ബംഗളുരുവിലെ പ്രമുഖ ഫാഷന്‍ സ്റ്റോര്‍ ഉടമയായ സുഖവിന്ദര്‍ സിങ് ഉത്തരാഖണ്ഡ് സ്വദേശിയായ പെണ്‍കുട്ടിയെ പത്ത് മാസത്തോളം ലൈംഗിക അടിമയാക്കിയെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാത്തില്‍ ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പെണ്‍കുട്ടിയും മാതാപിതാക്കളും ബംഗളുരുവില്‍ എത്തിയത്. സൗത്ത് ബംഗളുരുവിലെ ജെ.പി നഗറില്‍ ഗാര്‍മന്റ് ബിസിനസ് നടത്തുന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ ബംഗളുരുവിലേക്ക് കൊണ്ടുവന്നത്. ഇവരുടെ കുട്ടിയെ നോക്കുന്ന ജോലിയായിരുന്നു പെണ്‍കുട്ടിക്ക്. ഇവരുടെ പങ്കാളിയാണ് സുഖ്വിന്ദര് സിങ്. പങ്കാളിയായ സ്ത്രീ പുറത്തു പോകുന്ന സമയത്തെല്ലാം സുഖ്വിന്ദര് സിങ്ങ് പീഡിപ്പിക്കുമായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ പരാതി. 2014 ജൂണിനും 2015 മെയ് മാസത്തിനും ഇടയ്ക്കാണ് നിരവധി തവണ പീഡനം നടന്നത്. തനിക്ക് വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് സുഖ്വിന്ദര് സിങ് പീഡിപ്പിച്ചിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.