അധ്യാപകരെ നോക്കുകുത്തിയാക്കി എസ്എഫ്‌ഐയുടെ ഗുണ്ടായിസം ;കാര്യവട്ടം കോളേജിലെ വിദ്യാര്‍ത്ഥിക്ക് പരിക്ക്

തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുളള എസ്എഫ്‌ഐയുടെ ഗുണ്ടായിസം തുടരുകയാണ്. ക്യാമ്പസുകളിലെല്ലാം എസ്എഫ്‌ഐയുടെ ഗുണ്ടാവിളയാട്ടത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേല്‍ക്കാറുള്ളത്. കാര്യവട്ടം ഗവണ്‍മെന്റ് കോളേജിലാണ് ഇപ്പോള്‍ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയായിരുന്നു. അധ്യാപകര്‍ നോക്കി നില്‍ക്കെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അനന്ദുവിനാണ് മര്‍ദനമേറ്റത്. അനന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ചയോടെയാണ് കാര്യവട്ടം ഗവണ്‍മെന്റ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ചത്. എസ്എഫ്‌ഐ മുന്‍ യൂണിറ്റ് സെക്രട്ടറി കാര്‍ത്തിക്, കോളേജ് യുണിയന്‍ ചെയര്‍മാനായിരുന്ന അനന്ദു, യൂണിറ്റ് മെമ്പര്‍ അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അനന്ദുവിനെ ക്ലാസില്‍ കയറി മര്‍ദ്ദിച്ചത്.മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ഇവര്‍ അനന്ദുവിനെ മര്‍ദ്ദിച്ചത്.

Loading...

ക്യാമ്പസില്‍ കയറരുതെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നേരത്തെ അനന്ദുവിനെ വിലക്കിയിരുന്നു. കാര്‍ത്തിക്ക് നേരത്തെ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും അനന്ദു ആരോപിച്ചു. തന്റെ മകന് എതിരെ ആക്രമണമുണ്ടായിട്ടും അദ്ധ്യാപകര്‍ നടപടി സ്വീകരിച്ചില്ലന്നും അനന്ദുവിന്റെ അച്ഛന്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് അനന്ദുവിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.