Connect with us

Kerala

നിന്റെ ഒക്കെ ഒരു …..മല, നിങ്ങൾ ………; പത്തനംതിട്ടയിൽ വീണ ഒന്ന് ജയിക്കട്ടേ, വീണയെ ഞങ്ങൾ നടയിൽ നിർത്തി സെൽഫി എടുത്ത് അയച്ചു തരാം നിനക്ക്, അരവണ കൗണ്ടറിൽ വിസ്പറും സ്റ്റേഫ്രീയും വിൽക്കുകയും ചെയ്യും

Published

on

ശബരിമല വിഷയത്തില്‍ തെറി വിളിച്ചും ഹിന്ദു സമൂഹത്തെ അപമാനിച്ചും എസ്‌എഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് കമന്റ്. എസ്‌എഫ്‌ഐ വാഴൂര്‍ ഏരിയാ കമ്മറ്റിയംഗം വിഷ്ണു ജയകുമാര്‍ ഗണപതിച്ചിറയാണ് ശബരിമലയെ അപമാനിച്ച്‌ കമന്റിട്ടത്. അസഭ്യമായ രീതിയിലുള്ള പോസ്റ്റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ നവമാധ്യമങ്ങളിലൂടെ പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീണ ജോർജ് പത്തനംതിട്ടയിൽ വിജയിച്ചാൽ ശബരിമലയിൽ കയറുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും, അരവണ കൗണ്ടറുകളിൽ സാനിട്ടറി നാപ്കിൻ വിൽപ്പനക്ക് വെക്കുമെന്നും ഫേസ്ബുക് കമന്റിൽ ഇയാൾ പറയുന്നു.വീണ ജയിച്ചാൽ ശബരിമല നടയിൽ കൊണ്ടുനിർത്തി സെൽഫി എടുപ്പിക്കുമെന്നും ഇത് തങ്ങളുടെ വാശിയാണെന്നും ഇയാൾ കമന്റിൽ പറയുന്നു. ഇതാദ്യമായല്ല സിപിഎമ്മും പോഷക സംഘടനകളും ശബരിമലയെ അധിക്ഷേപിക്കുന്നത്.

മുൻപ് പല തവണയും സിപിഎം അനുകൂല സംഘടനകൾ ശബരിമലയേയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ച് രംഗത്തെത്തിയിരുന്നു.പോസ്റ്റിനെതിരെ പ്രതിഷേധമുയര്‍ന്നതിനെ തുടർന്ന് വിഷ്ണു ജയകുമാര്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ കമന്റ് പ്രചരിപ്പിക്കുകയാണെന്നാണ് വിഷ്ണു പറയുന്നത്..

Continue Reading

Kerala

മകനെ മര്‍ദ്ദിച്ചത് അമ്മ തന്നെ, ചട്ടുകം വെച്ചു പൊള്ളിച്ചു, തടി കൊണ്ട് തലയ്ക്കടിച്ചു, അമ്മ കുറ്റം സമ്മതിച്ചു

Published

on

ആലുവ; മൂന്നു വയസുകാരനെ മര്‍ദ്ദിച്ചത് അമ്മ തന്നെയെന്ന് കണ്ടെത്തി. അമ്മ തന്നെ കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

പരിക്ക് മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതെന്ന് പോലീസ് കണ്ടെത്തി. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു അമ്മ. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

ആലുവയില്‍ ഇന്നലെയാണ് മര്‍ദ്ദനമേറ്റ് മൂന്നു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായിട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

Continue Reading

Kerala

മൂന്നു വയസുകാരന് പരിക്കേറ്റ സംഭവം: അച്ഛനും അമ്മയ്ക്കുമെതിരെ വധശ്രമത്തിന് കേസ്

Published

on

ആലുവയില്‍ മൂന്നു വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മാതാപിതാക്കളെ ഉടന്‍ കസ്റ്റഡിയിലെടുക്കും.പരിക്ക് എങ്ങനെ സംഭവിച്ചു എന്നറിയാന്‍ വിശദമായി ചോദ്യം ചെയ്യും. ഇരുവരും പോലീസ് നിരീക്ഷണത്തിലാണ്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി 3 വയസ്സുകാരനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

മേശപ്പുറത്തുനിന്നു വീണെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു. എന്താണു സംഭവിച്ചതെന്നറിയാന്‍ മാതാപിതാക്കളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Kerala

സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുളള് കുടുങ്ങി; യാഥാര്‍ത്ഥ്യം ഇതാണ്

Published

on

തൃശൂര്‍; ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തൊണ്ടയില്‍ ഉച്ചഭക്ഷണത്തിനിടെ മുളള് കുടുങ്ങിയെന്ന വാര്‍ത്ത നിഷേധിച്ചത് വിശദീകരണം. സുരേഷ് ഗോപിയുടെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മീന്‍മുളള് കുടുങ്ങിയ്. തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടിയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് തൃശൂരിലെ തീരദേശ മേഖലയില്‍ പര്യടനം നടത്തുന്നതിനിടെ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുളള് കുടുങ്ങിയെന്നാണ് വാര്‍ത്ത പ്രചരിച്ചത്. ഇതോടെ സ്ഥാനാര്‍ത്ഥി പര്യടനം നിര്‍ത്തിവച്ചുവെന്നും ചികിത്സ തേടിയെന്നും അഭ്യൂഹം പ്രചരിച്ചു. എന്നാല്‍ സുരേഷ് ഗോപിയുടെ സെക്രട്ടറിയുടെ തൊണ്ടയില്‍ മുളള് കുടുങ്ങിയതിനാല്‍ ആശുപത്രിയിലേക്ക് കൂടെ അദ്ദേഹം പോയെന്നാണ് വിശദീകരണം.
കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ മണ്ഡലത്തിലെ വീടുകളില്‍ നിന്ന് അദ്ദേഹം ഭക്ഷണം കഴിച്ചുവെന്ന വാര്‍ത്ത ഏറെ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു.

Continue Reading

Trending