മണ്ടത്തരത്തിന്റെ ഏറ്റവും വലിയ അവസ്ഥ, ഗോമൂത്രം കൊറോണയില്‍ നിന്ന് രക്ഷിക്കും: ഷാന്‍ റഹ്മാന്‍

തൊട്ടടുത്ത് നില്‍ക്കുന്നയാള്‍ക്ക് കൊറോണയില്ലെന്ന് നിങ്ങള്‍ക്ക് എന്തുറപ്പാണുള്ളത്, രോക്ഷം പ്രകടിപ്പിച്ച് സംഗീതജ്ഞന്‍ ഷാന്‍ റഹ്മാന്‍. ഈ മഹത് വ്യക്തി നിങ്ങളുടെ അസുഖം ഭേദമാക്കുമോ? മാസ്‌ക് പോലും ധരിക്കാതെ വിയര്‍ത്ത് കുളിച്ച്.. മണ്ടത്തരത്തിന്റെ ഏറ്റവും വലിയ അവസ്ഥയാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ കണ്ടതെന്ന് ഷാന്‍ റഹ്മാന്‍.

മാസ്‌ക് പോലും ധരിക്കാതെ ഒരു വ്യക്തി വിയര്‍ത്ത് കുളിച്ച് രജിത്തിന്റെ കൂടെ നിന്ന് ചിത്രം പകര്‍ത്തുന്നു (അദ്ദേഹം പറയുന്നു മനസ്സ് ശുദ്ധമാണെങ്കില്‍ കൊറോണ വരില്ല എന്ന്. ഗോമൂത്രം കൊറോണയില്‍ നിന്ന് രക്ഷിക്കും എന്ന് പറയുന്നതിന് തുല്യമാണത്). അവിടെ കാണിച്ച നിരുത്തരവാദിത്തപരമായ പ്രവര്‍ത്തിക്ക് നിങ്ങള്‍ എല്ലാവരും ഉത്തരവാദികളാണ്.

Loading...

ഈ പകര്‍ച്ചാവ്യാധിയുടെ ഭീതി ഒഴിയുംവരെ നിങ്ങള്‍ക്ക് കാത്തിരിക്കാമായിരുന്നു. ജനക്കൂട്ടം ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നമുക്ക് മുന്നില്‍ ഉണ്ട്. തൊട്ടടുത്ത് നില്‍ക്കുന്നയാള്‍ക്ക് കൊറോണയില്ലെന്ന് നിങ്ങള്‍ക്ക് എന്തുറപ്പാണുള്ളത്. ഒരു കൊച്ചു പെണ്‍കുട്ടിയെ ഒക്കത്തേറ്റി ആ വ്യക്തിക്കൊപ്പമുള്ള ഒരു ചിത്രം പകര്‍ത്താനായി തിക്കിത്തിരക്കി നില്‍ക്കുന്ന ഒരു വിഡ്ഢിയായ മനുഷ്യനെയും ഞാന്‍ അവിടെ കണ്ടു.

ലോകം മുഴുവന്‍ പകര്‍ച്ചാവ്യാധിയോട് മല്ലിടുമ്പോള്‍ സൂപ്പര്‍താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന നേരത്ത് എന്തുകൊണ്ട് എന്നെ നോക്കിയില്ലെന്ന് ആ കുട്ടി ഒരിക്കല്‍ നിങ്ങളോട് ചോദിക്കും. ഈ മഹത്‌വ്യക്തി നിങ്ങളുടെ അസുഖം ഭേദപ്പെടുത്തുമോ? നിങ്ങള്‍ അതിനുള്ള ഉത്തരം കണ്ടെത്തിക്കോളൂ, അത് നിങ്ങളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ് ഷാന്‍ റഹ്മാന്‍ കുറിച്ചു.