നാട്ടുവൈദ്യന്‍ ഷാബ ഷെരിഫീന്റെ കൊലപാതകം; റിട്ടയേര്‍ഡ് എസ്‌ഐ സുന്ദരന്‍ കീഴടങ്ങി

നാട്ടുവൈദ്യന്‍ ഷാബ ഷെരിഫീനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന്‍ അഷറഫിന്റെ സഹായി റിട്ടയേര്‍ഡ് എസ്‌ഐ സുന്ദരന്‍ കോടതിയില്‍ കീഴടങ്ങി. നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. മുട്ടം കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്.

അതേസമയം ഷൈബിന്‍ അഷറഫിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി കോടതി തള്ളി. പ്രതികള്‍ക്ക് തെളിവുകള്‍ നശിപ്പിക്കുവാന്‍ ഉള്‍പ്പടെയുള്ള സഹായങ്ങള്‍ സുന്ദരനാണ് നല്‍കിയതെന്ന് പോലീസിന് വിവരംലഭിച്ചിരുന്നു. ഇയാള്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ പോലീസിന്റെ അന്വേഷണം വഴിമുട്ടി നല്‍ക്കുകയായിരുന്നു.

Loading...

സുന്ദരനെ അന്വേഷിച്ച് പോലീസ് മംഗലാപുരത്ത് അന്വേഷണം നടത്തുന്നതിനിടെയില്‍ മുട്ടം കോടതിയില്‍ പ്രതി കീഴടങ്ങുകയായിരുന്നു. സുന്ദരന്റെ മകന്‍ മംഗലാപുരത്ത് ജോലി ചെയ്യുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അവിടെ പരിശോധന നടത്തിയത്. എന്നാല്‍ ഇന്നലെ ഇയാളുടെ മകന്‍ നാട്ടിലേക്ക് തിരിച്ച് പോന്നതായി പോലീസ് പറയുന്നു.

ഷൈബിന്റെ വിദേശത്തുള്ള ബിസിനസില്‍ ജീവനക്കാരുടെ മേല്‍നോട്ടം നടത്തിയിരുന്നത് സുന്ദരനായിരുന്നു. ജോലി എന്നാണ് പേരെങ്കിലും ഗുണ്ടാപ്പണിയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.