നിനക്ക് ആവശ്യമുള്ളത് രഹസ്യമായി ഒരു ഭാര്യയെ ആയിരിക്കും എന്നെ അതിനു കിട്ടില്ല’ ;വേശ്യയായി ചിത്രീകരിച്ച ഭർത്താവിന്റെ ക്രൂരതകൾ തുറന്നുപറഞ്ഞ യുവതിയുടെ ഫേസ്ബുക്ക് ലൈവ് സോഷ്യൽ മീഡിയയിൽ വൈറൽ

ജീവിതത്തിൽ എന്തെങ്കിലും അച്ചീവ് ചെയ്തതിനു ശേഷം മാത്രം ഫേസ്ബുക്ക് ലൈവിൽ വരണമെന്ന് ആഗ്രഹിച്ചവളാണ് ഞാൻ ഇന്ന് എനിക്ക് നിങ്ങളോടുപറയാൻ കാരണമുണ്ട് . തൃശൂരുകാരിയായ ഷഫ എന്ന യുവതിയുടെ ഫേസ്ബുക്ക് ലൈവ് ആരംഭിക്കുന്നത് ഇങ്ങനെയാണ് .

മുത്തലാക്കിലൂടെ വിവാഹബന്ധം വേർപെടുത്തിയ യുവതിയുടെ ഭർത്താവ് ഇപ്പോൾ വധശ്രമത്തിന് പോലീസ് കസ്റ്റഡിയിലാണ് .വിവാഹത്തിനുശേഷം നിരന്തരം ഗാർഹീക പീഡനത്തിനിരയായ യുവതി ഭർത്താവിനെതിരെ പോലീസിൽ പരാതിപ്പെട്ടിരുന്നു . എന്നാൽ ഇതിനു പ്രതികാരമെന്നോണം തന്നെ വേശിയായി ചിത്രീകരിക്കുന്ന രീതിയിസോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയ ഭർത്താവിന് മറുപടിയയാണ് യുവതി ഫേസ്ബുക്ക് ലൈവിൽ എത്തിയത് .

Loading...

തന്റെ ചിത്രങ്ങളടക്കം ഉൾപ്പെടുത്തി ഭർത്താവ് പ്രചരിപ്പിച്ച പോസ്റ്റിൽ പരാതിയുമായി പോലീസിൽ സമീപിച്ചതിനു പിന്നാലെയാണ് ചരിത്രപ്രധാനമായ മുത്താഖ് വിധിയുണ്ടാകുന്നത് .ഇതിനുശേഷം ഭർത്താവ് സ്നേഹം നടിച്ച് വീണ്ടും കുടുംബജീവിതത്തിനായി ക്ഷണിക്കുകയും തന്നെ ലോഡ്ജിൽ കൂട്ടികൊണ്ടുപോയി സ്വന്തം ആവശ്യങ്ങൾ കഴിഞ്ഞതിനുശേഷം പണവുമായി മുങ്ങിയതായും യുവതി പറയുന്നു .

എന്നാൽ ഇത് പോലീസിൽ പരാതിപ്പെടാൻ ഒരുങ്ങവെ ഭർത്താവിന്റെ കുടുംബം ഒത്തുതീർപ്പിനായി സമീപിക്കുകയും വിവാഹം വീണ്ടും രജിസ്റ്റർ ചെയ്യുകയും ചെയ്തു . ഭർത്താവിന്റെ വീട്ടിൽ തിരികെയെത്തിയ തന്നെ കൊലപ്പെടുത്താൻ ശ്രമം ഉണ്ടായതായും യുവതി പറയുന്നു. തനിക്ക് ആവശ്യമുള്ളത് രഹസ്യമായി ഒരു ഭാര്യയെ ആയിരിക്കും എന്നാൽ തന്നെ അതിന് കിട്ടില്ലെന്നും നീതിക്കുവേണ്ടി ഏതറ്റംവരെയും പോകുമെന്നും യുവതി തന്റെ വീഡിയോയിൽ പറയുന്നു

https://www.facebook.com/Pudhiyacinema/videos/190222078239967/