തിരുവനന്തപുരം: അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഷാഫി പറമ്പില്‍ അയച്ച ശുപാര്‍ശക്കത്തിന്റെ പകർപ്പ് പുറത്ത്. കോര്‍പറേഷനില്‍ നിയമനക്കത്ത് പ്രതിഷേധം കനക്കുന്നതിനിടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഷാഫി പറമ്പില്‍ അയച്ച ശുപാര്‍ശക്കത്ത് പുറത്ത് വന്നത്. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയിലേക്ക് ശുപാര്‍ശ ചെയ്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച കത്താണ് കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.
നോട്ടിസ് ബോര്‍ഡില്‍ ഷാഫിയുടെ കത്തിന്റെ പകര്‍പ്പ് വച്ചതിനൊപ്പം ഇതിന്റെ ചിത്രമുള്‍പ്പെട്ട ഫ്ലെക്സ് ബോര്‍ഡും ഉയര്‍ത്തി. ഇതോടെ മേയറുടെ കത്തിൽ പ്രതിഷേധിക്കുന്ന യുഡിഎഫ് വെട്ടിലാവാനാണ് സാധ്യത.
Loading...