ആ അഞ്ഞൂറില്‍ ഞങ്ങളില്ല, ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റിന് ട്രോളോട് ട്രോള്‍

രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ദിവസം അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കുന്നത് കൊവിഡ് പ്രോട്ടോകോള്‍ ലംഘനമെന്ന് പറഞ്ഞ് ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു യുഡിഎഫ്. ഇതിനിടെ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ രീതിയില്‍ പ്രചരിച്ചിരുന്നത് ആ അഞ്ഞൂറില്‍ ഞങ്ങളില്ല എന്നായിരുന്നു. ഇതിന് മുന്‍കൈ എടുത്തവരില്‍ ഒരാളായിരുന്നു ഷാഫി പറമ്പില്‍ എംഎല്‍എ. എന്നാല്‍ ഇന്ന് കെപിസിസി പ്രസിഡന്റായി അധികാരമേല്‍ക്കുന്ന കെ.സുധാകരന്റെ ചടങ്ങില്‍ നിരവധി പേരാണ് പങ്കെടുത്തത്.

പിന്നാലെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ഇടത് അനുഭാവികള്‍ ഷാഫി പറമ്പിലിന്റെ അടക്കം പോസ്റ്റുകള്‍ കുത്തിപ്പൊക്കി ട്രോളാക്കി രംഗത്ത് എത്തിയിരിക്കുന്നത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പിലിന് തിരിച്ചടിയുമായി എംഎല്‍എ യു പ്രതിഭയുടെ പോസ്റ്റ്. കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരന്‍ സ്ഥാനമേറ്റ ചടങ്ങില്‍ വന്‍ ആള്‍ക്കൂട്ടം വന്നതും, അതില്‍ കേസ് എടുത്തതുമായ കാര്യം ചൂണ്ടിക്കാട്ടിയാണ് കായംകുളം എംഎല്‍എയും സിപിഎം നേതാവുമായ യു പ്രതിഭ ഈ അയ്യായിരത്തില്‍ ഞാനില്ലേ, എന്ന് പോസ്റ്റിട്ടത്.

Loading...