ബഹുമാനപ്പെട്ട മുഖ്യന്ത്രി.. ശിവശങ്കര്‍ ഐഎഎസ്, സെക്രട്ടേറിയറ്റിന് മുന്നിലെ സ്റ്റാറ്റിയു ഹോട്ടലില്‍ കാഷ്യറായിരുന്നില്ല, പരിഹാസവുമായി ഷാഫി പറമ്പില്‍

സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇന്നലെ മറുപടി പറഞ്ഞിരുനന്നു. ശിവശങ്കറിനെ എന്തിനാണ് സസ്‌പെന്‍ഡ് ചെയ്യേണ്ടത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ തക്കതായി കാരണം വേണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍.

‘ബഹുമാനപ്പെട്ട മുഖ്യന്ത്രി.. ശിവശങ്കര്‍ ഐഎഎസ്, സെക്രട്ടേറിയറ്റിന് മുന്നിലെ സ്റ്റാറ്റിയു ഹോട്ടലില്‍ കാഷ്യറായിരുന്നില്ല..’ എന്നാണ് ഷാഫി ഫേസ്ബുക്കില്‍ കുറിച്ചത് .

Loading...

അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കം വിഷയദാരിദ്ര്യം മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ അതിന് തക്കതായ കാരണം വേണം. നിലവില്‍ ശിവശങ്കറിനെതിരേ നടപടിയെടുക്കാന്‍ കാരണങ്ങളിലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാലും വിഷമമില്ല. ഇതില്‍ എല്ലാ വന്‍ സ്രാവുകളും പുറത്തുവരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.