ഷാഫി പണം വാങ്ങി സീറ്റു നല്കി,ചുമതലക്കാരനായി പോയി പാർട്ടിയേ തേച്ച് ഒട്ടിച്ച് പോന്നു

തിരുവനന്തപുരം: ഷാഫി പറമ്പിൽ എംഎൽഎയെ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. കർണാടക തെരഞ്ഞെടുപ്പിൽ പണം വാങ്ങി  സ്ഥാനാർഥികൾക്ക് സീറ്റ് നൽകിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി. കോൺഗ്രസ് യുവാക്കളുടെ ഹരമായിരുന്ന ഷാഫി പറമ്പിൽ ഇങ്ങിനെ ചെയ്യും എന്ന് ആരും വിചാരിക്കില്ല. എന്നാൽ ഷാഫിയുടെ കുരുത്തക്കേട് ഹൈക്കമാന്റ് കണ്ടെത്തി. പിടിച്ച് പുറത്താക്കി..കർണ്ണാടകത്തി തിരഞ്ഞെടുപ്പിന്‌ സഹായിക്കാൻ പോയി പണം ഉണ്ടാക്കി വന്നപ്പോൾ അവിടെ തോറ്റ് തൊപ്പിയിട്ടത് സ്വന്തം പാർട്ടി!തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ പരാജയപ്പെട്ടതിനെ തുടർന്ന് പ്രാദേശിക നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണങ്ങൾക്കൊടുവിലാണ് ഷാഫിയെ ചുമതലയിൽ നിന്ന് നീക്കിയത്. അതേസമയം ഷാഫി രാജി വെക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ പ്രചരിപ്പിക്കുന്നുണ്ട്

ഷാഫി അടക്കമുള്ളവർ നിശ്ചയിച്ച സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രാദേശിക നേതൃത്വം എ.ഐ.സി.സിക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഷാഫിയെ നീക്കിയയെന്നാണ് സൂചന. അതേസമയം രാജി തീരുമാനം താൻ സ്വയം കൈക്കൊണ്ടതാണെന്നാണ് എംഎൽഎയുടെ അടുപ്പക്കാർ പറയുന്നത്. കർണാടക തെരഞ്ഞെടുപ്പ് വേളയിൽ ഷാഫി പറമ്പിൽ സജീവമായി ഇടപെടൽ നടത്തിയിരുന്നു. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും യെദ്യൂരപ്പ സർക്കാരിന് അധികാരത്തിലേറാൻ അവസരമുണ്ടാക്കിക്കൊടുപ്പോൾ അതിൽ പ്രതിഷേധിച്ച് അറസ്റ്റു വരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഇങ്ങനെ തെരഞ്ഞെടുപ്പു വേളയിൽ നിർണായകമായ ഇടപെടൽ നടത്തിയ ശേഷമാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നിരുന്നത്. ഷാഫിയെ കൂടാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് എന്നിവർക്കും തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്നു