ആര്യന് ഭക്ഷണം വാങ്ങാന്‍ 4,500 രൂപ മണിഓര്‍ഡര്‍ അയച്ച് ഷാറുഖും കുടുംബവും

മും​ബൈ : ആഡംബരക്കപ്പല്‍ ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി മുംബൈ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ആ​ര്യ​ന്‍ ഖാ​ന് മാ​താ​പി​താ​ക്ക​ളാ​യ നടന്‍ ഷാ​രൂ​ഖ് ഖാ​നും ഗൗ​രി ഖാ​നും മ​ണി ഓ​ഡ​ര്‍​ഡ​ര്‍ അ​യ​ച്ചു ന​ല്‍​കി. 4,500 രൂ​പ​യാ​ണ് ആ​ര്യ​ന്‍ ഖാ​ന്‍റെ പേ​രി​ല്‍ ജ​യി​ലി​ല്‍ മ​ണി ഓ​ര്‍​ഡാ​യി എ​ത്തി​യ​ത്.

ജ​യി​ല്‍ കാ​ന്‍റ​നി​ല്‍ നി​ന്നും ഭ​ക്ഷ​ണം വാ​ങ്ങാ​നും മ​റ്റു​മു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് ഈ ​പ​ണം ഉ​പ​യോ​ഗി​ക്കാം. പ​ര​മാ​വ​ധി 4,500 രൂ​പ​യാ​ണ് ജ​യി​ലി​ലു​ള്ള​വ​ര്‍​ക്ക് പു​റ​ത്തു നി​ന്നും സ്വീ​ക​രി​ക്കാ​നാ​കു​ക. മും​ബൈ​യി​ലെ ആ​ര്‍​ത​ര്‍ റോ​ഡ് ജ​യി​ലി​ലാ​ണ് ആ​ര്യ​ന്‍ തടവില്‍ കഴിയുന്നത് .

Loading...

അതെ സമയം ആ​ര്യ​ന്‍ മാ​താ​പി​താ​ക്ക​ളോ​ട് വി​ഡി​യോ കോ​ളി​ല്‍ സം​സാ​രി​ച്ചു. കോ​വി​ഡ് നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ സ​ന്ദ​ര്‍​ശ​ക​രെ ജ​യി​ലി​ല്‍ അ​യ​ക്കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സം വീ​ഡി​യോ കോ​ള്‍ വ​ഴി വീ​ട്ടി​ലു​ള്ള​വ​രോ​ട് സം​സാ​രി​ക്കാം. ജ​യി​ലി​ലെ 956 ന​മ്ബ​ര്‍ മു​റി​യാ​ണ് ആ​ര്യ​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

അതിനിടെ ,നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ( എന്‍ സി ബി )മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്‌ഡെ ആര്യനെ രണ്ടുവട്ടം തല്ലിയെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു . എന്നാല്‍ ഈ പ്രചാരണങ്ങള്‍ എല്ലാം തന്നെ വ്യജമാണെന്ന് സമീര്‍ വാങ്ക്‌ഡെ സ്ഥിരീകരിച്ചു .