ചെക്ക് തരില്ലെന്ന് പറഞ്ഞപ്പോള്‍ കാലു കെട്ടി അടിക്കുന്നുണ്ടുമ്മാ… വാവിട്ട് കരഞ്ഞ് ഷഹന

കോഴിക്കോട് : നടിയും മോഡലുമായ ഷഹനയുടെ മരണവാര്‍ത്ത ഇന്നലെയാണ് പുറത്തെത്തിയത്. സംഭവത്തില്‍ ഷഹനയുടെ ഭര്‍ത്താവ് സജ്ജാദിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വീട്ടില്‍ സജ്ജാദിന്റെ കൊടിയ പീഡനമാണ് ഷഹന നേരിടേണ്ടി വന്നത്. അഭിനയത്തിലും മോഡലിംഗിലും നിന്നും ഷജനയ്ക്ക് ലഭിക്കുന്ന പണം മുഴുവന്‍ വിനിയോഗം ചെയ്തിരുന്നത് സജ്ജാദ് ആണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഷഹനയുടെ ഉമ്മ ഉമൈബ.

‘ഇന്നലെ പിറന്നാളിന് ചെല്ലാന്‍ അവള്‍ വിളിച്ചെങ്കിലും അസുഖം കാരണം ഞാന്‍ വരില്ലെന്നു പറഞ്ഞതാണ്. ഉമ്മ വരണ്ട, എനിക്ക് അഭിനയിച്ചു കിട്ടിയ തുകയ്ക്കുള്ള ചെക്ക് ഞാന്‍ ഉമ്മയ്ക്കു തരും. ഉമ്മയുടെ ചികിത്സയ്ക്ക് അതുമതി. അതു തട്ടിയെടുക്കാന്‍ ഓര് ശ്രമിക്കുന്നുണ്ട്.. ഞാന്‍ തരില്ലെന്നു പറഞ്ഞതില്‍ എന്നെ കാലുകെട്ടി അടിക്കുന്നുണ്ടുമ്മാ…” വ്യാഴാഴ്ച വൈകിട്ട് മകള്‍ ഫോണില്‍ വിളിച്ച അവസാന വാക്കുകള്‍ വാവിട്ടു കരഞ്ഞുകൊണ്ട് ഉമൈബ പറഞ്ഞപ്പോള്‍ കേട്ടു നിന്നവരും കണ്ണീരണിഞ്ഞു.

Loading...

ഷഹാനയുടെ മരണ വിവരം അറിഞ്ഞു ഇന്നലെ രാവിലെയാണ് ഉമൈബയും ഷഹാനയുടെ സഹോദരന്‍ ബിലാലും മറ്റു ബന്ധുക്കളും കോഴിക്കോട് എത്തിയത്. ”മകള്‍ ആത്മഹത്യ ചെയ്യില്ല… അവള്‍ക്കു മരണം പേടിയാണ്… അവള്‍ ജോലി ചെയ്തു കിട്ടുന്ന പൈസ മുഴുവന്‍ അവന്‍ ധൂര്‍ത്തടിക്കുകയാണ്. പണം കൊടുത്തില്ലെങ്കില്‍ മര്‍ദിക്കും. റൂമില്‍ സുഹൃത്തുക്കളെ കൊണ്ടു വന്നു മദ്യപിക്കുകയും ലഹരിമരുന്നു ഉപയോഗിക്കുന്നതും മകള്‍ ഫോണില്‍ അറിയിക്കാറുണ്ട്. പലവട്ടം അവളോടു വീട്ടിലേക്കു തിരിച്ചു പോരാന്‍ ആവശ്യപ്പെട്ടിട്ടും അവന്‍ ശരിയാകും…ശരിയാകും എന്നു പറഞ്ഞു നില്‍ക്കുകയായിരുന്നു ഉമൈബ പറഞ്ഞു.