മസ്കത്ത്: ഷഹീന് ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് മസ്കത്തില് നിന്നുള്ള എല്ലാ വിമാന സര്‍വിസുകളും പുനക്രമീകരിച്ചു. പുതുക്കിയ സമയം പിന്നീട് അറിയിക്കും. ബത്തയ്യയില് അല്‍ നാദ പ്രസിന് പിന്‍വശം മലയിടിഞ്ഞു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അസെസബിയയില് വാഹനത്തില്‍ കുടുങ്ങിയവരെ രക്ഷിച്ചു. സുരക്ഷ മുന്‍ നിര്‍ത്തി സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു.ശക്തമായ മഴ ഞായറാഴ്ച അര്‍ധ രാത്രിവരെ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലികാറ്റ് മസ്കത്തില്‍നിന്ന് 60 കിലോമിറ്റര്‍ മാത്രം അകലെയാണ് ഇപ്പോഴുള്ളത്. തീരത്ത് 135 കിലോമീറ്റര്‍ വേഗതയില്‍ അടിച്ച് വീശിയേക്കുമെന്ന് മേജര്‍ മുഹമ്മദ് ബിന്‍ സാലം അല്‍ ഹാഷിമി അറിയിച്ചു.
അതെ സമയം ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ വെള്ളപൊക്ക ഭീഷണിയുണ്ട്. ഖുറം, സീബ്, അസൈബ, , എന്നിവിടങ്ങില്‍ വരും മണിക്കൂറുകളില്‍ ജല നിരപ്പ് ഉയരാനും വീടുകളില്‍ വെള്ളം കയറാനും സാധ്യതയുണ്ട്. സാഹിയ മേഖലയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. മത്രയില്‍ ഒഴിപ്പിക്കല്‍ തുടരുന്നുണ്ട് .
ഞായറാഴ്ച വൈകീട്ട് അഞ്ചിനും എട്ടിനുമിടയില്‍ മുസന്നക്കും സഹത്തിനുമിടയില്‍ കാറ്റ് തീരം തൊടുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച രാത്രി മുതല്‍ മസ്കത്ത്, ബാത്തിന ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ തുടരുകയാണ്. വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. വ്യാപക നാശനഷ്ടങ്ങളാണ് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നത്. വരും മണിക്കൂറുകളില്‍ രാജ്യത്തിെന്റ വിവിധ ഭാഗങ്ങളില്‍ മഴ കനക്കും. വെള്ളപ്പൊക്ക ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നുണ്ട്.
അതിനിടെ, റോഡുകളില്‍ വെള്ളം കയറി പലയിടത്തും ഗതാഗതം മുടങ്ങി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി മസ്കത്ത്, മത്ര ഭാഗങ്ങളില്‍ വീടുകളിലും വാഹനങ്ങളിലും കുടുങ്ങിയ 55 പേരെ രക്ഷിച്ചു. 30പേര് വീടുകളിലും 25പേര് വാഹനങ്ങളിലുമാണ് കുടുങ്ങിയിരുന്നത്.
ഖുറം ബിസിനസ് ഡിസ്ട്രിക് മേഖല പൂര്‍ണമായി ഒഴിപ്പിക്കാന്‍ നാഷനല്‍ എമര്‍ജന്‍സി സെന്റര്‍ നിര്‍ദേശിച്ചു. 2007ല്‍ ഗോനു ചുഴലിക്കാറ്റ് വീശിയടിച്ചതിന് സമാനമായ സാഹര്യമാണ് മസ്കത്ത് മേഖലയിലുള്ളത്. ഖുറം മേഖല ഏതാണ്ട് പൂര്‍ണമായി വെള്ളക്കെട്ടിലമര്‍ന്നു.
അതേസമയം, ശഹീന്‍ ചുഴലികാറ്റിെന്റ വേഗത മണിക്കൂറില്‍ 139 കിലോമീറ്ററായി വര്‍ധിച്ചതായി ദേശീയ ദുരന്ത നിവാരണ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.