മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചില്ല, കലി തുള്ളി ഷാഹിദ് കപൂര്‍ ചെയ്തത്

മികച്ച നടനുള്ള അവാര്‍ഡ് തനിക്ക് നല്‍കാത്തതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍ പരിപാടിയില്‍ നിന്നും ഇറങ്ങി പോയതായി വിവരം. സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ് ദാന പരിപാടിക്ക് ഇടയിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതെന്നാണ് വിവരം. മികച്ച നടനുള്ള പുരസ്‌കാരം പ്രതീക്ഷിച്ചാണ് ഷാഹിദ് അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുത്തത്. മാത്രമല്ല ഷോയില്‍ ഒരു ഡാന്‍സ് പരിപാടി അവതരിപ്പിക്കാന്‍ അതും താരം പരിശീലിച്ചിരുന്നു. എന്നാല്‍ മികച്ച നടനുള്ള പുരസ്‌കാരം രണ്‍വീര്‍ സിംഗിന് ആയിരുന്നു. ഇതറിഞ്ഞതോടെ ഷാഹിദ് കപൂര്‍ പരിപാടിയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.

പിങ്ക് വില്ലയാണ് ഇത് സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഗല്ലി ബോയി എന്ന ചിത്രത്തിലെ അഭിനയത്തിലാണ് രണ്‍വീറിന് അവാര്‍ഡ് ലഭിച്ചത്. കബീര്‍ സിങ്ങില്‍ ഷാഹിദ് കപൂറും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് താരം പ്രതീക്ഷിച്ചിരുന്നു. ഇത് പ്രതീക്ഷിച്ചാണ് താരം ഷോയില്‍ ഡാന്‍സ് കളിക്കാനുള്ള തയാറെടുപ്പുകളും നടത്തിയത്. എന്നാല്‍ അവാര്‍ഡ് കിട്ടാതിരുന്നതോടെ പെര്‍ഫോര്‍മന്‍സ് വേണ്ടെന്നുവെച്ച് താരം പോവുകയായിരുന്നു എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തത്. അവാര്‍ഡ് ഷോയുടെ അധികൃതരുടെ അണ്‍പ്രൊഫഷണല്‍ പെരുമാറ്റത്തില്‍ ഷാഹിദ് അസ്വസ്ഥനാവുകയായിരുന്നു.

Loading...

ഷാഹിദ് കപൂറും രണ്‍വീറും പത്മാവദില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഷൂട്ടിങ് സെറ്റില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് അന്നുതന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇരുവരുടേയും സീനുകള്‍ വേറെ വെറെ ആയാണ് ഷൂട്ട് ചെയ്തിരുന്നത്. മുംബൈയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ്. മികച്ച നടനുള്ള അവാര്‍ഡ് കൂടാതെ എന്റര്‍ടെയ്‌നര്‍ ഓഫ് ദി അവാര്‍ഡും രണ്‍വീറിന് ആയിരുന്നു.

അതേസമയം കബീര്‍ സിങിനായി ധാരാളം സമയം എടുത്താണ് ആ ലുക്കിലെത്തിയത് എന്ന് താരം തന്നെ പല ഇന്റര്‍വ്യൂകളിലും പറഞ്ഞിട്ടുണ്ട്. യുവതലമുറ ഷാഹിദിന്റെ സിക്‌സ് പാക്കിന്റെ പുറകെയാണ്. ശരീരത്തിലെ മസിലുകള്‍ പെരുപ്പിക്കാനായി കഠിന പരിശ്രമം ഒന്നും വേണ്ട എന്നാണ് ഷാഹിദിന്റെ ഡയറ്റ് സൂചിപ്പിക്കുന്നത്. അബാസ് അലിയാണ് ഷാഹിദിന്റെ ട്രെയിനര്‍.

അദ്ദേഹമാണ് ചോക്ലേറ്റ് ലുക്കില്‍ നിന്നും ഷാഹിദിനെ പൗരുഷ ലുക്കിലാക്കിയത്. ഷാഹിദിന് ഡാന്‍സ് ഇഷ്ടമാണ്. അതും മനസ്സിലാക്കിയുളള വ്യായാമമാണ് അബാസ് ഷാഹിദിന് നല്‍കിയിട്ടുളളത്. ഷാഹിദ് വെജിറ്റേറിയനാണ്. പ്രോട്ടീനും അമിനോ ആസിഡും എനര്‍ജിയും ലഭിക്കുന്ന ഭക്ഷണമാണ് ഷാഹിദ് ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്രൗണ്‍ റൈസാണ് ഷാഹിദ് കഴിക്കുന്നത്. ഷാഹിദിന്റെ മസിലുകളുടെ രഹസ്യം ആനിമല്‍ ഫാറ്റും പ്രോട്ടീനുമാണെന്ന് അബാസ് പറയുന്നു.

പുഷ് അപ്പ്, കാര്‍ഡിയോ എന്നിവയാണ് പ്രധാനമായി ഷാഹിദ് ചെയ്യുന്ന വ്യായാമങ്ങള്‍. ആഴ്ചയില്‍ ആറ് ദിവസം രണ്ട് മണിക്കൂര്‍ എങ്കിലും ഷാഹിദ് വ്യായാമം ചെയ്യും.

300 കോടി ക്ലബ്ബില്‍ കയറിയ ഷാഹിദിന്റെ ഏറ്റവും പുതിയ ചിത്രം കബീര്‍ സിംഗിന്റെ വിജയശേഷം ഏകദേശം 35 കോടി ഒരു സിനിമയ്ക്ക് ഷാഹിദ് പ്രതിഫലമായി വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.