ചതിക്കുഴില്‍പെട്ട് അകന്നു പോയ ഭാര്യയെയും മകനെയും ഒരു നോക്കു കാണാന്‍ കൊതിച്ച് ഷാഹിദ് ; പ്രവാസി യുവാവിന്റെ ജീവിത കഥ യുകെയില്‍ നിന്നും ..

ലണ്ടൻ : കുടുംബത്തിലുള്ളവരുടെ തന്നെ ചതിക്കുഴില്‍പെട്ട് അകന്നു പോയ ഭാര്യയെയും മകനെയും ഒരു നോക്കു കാണാന്‍ കൊതിക്കുകയാണ് ഷാഹിദ് എന്ന യുവാവ്. മലപ്പുറം ജില്ലയിലെ പ്രശസ്തമായ കമ്മ്യൂണിസ്റ് കുടുംബത്തിലാണ് ഷാഹിദ് ജനിച്ചത്‌ . നാട്ടിൽ വരുന്നതിനും ഭാര്യയേ കാണുന്നതിനും വിലക്കുള്ള പ്രവാസി യുവാവ്‌ യു.കെയിൽ അഭയാർഥി വിസയിൽ കഴിയുന്നു. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശിയാണ്‌ ഷാഹിദാണ്‌ ഭാര്യയേ ഒന്നു കാണാനും, മകനേ കാണാനും, ഉമ്മയേ കാണാനും ആയി കൊതിക്കുന്നത്. ഒരു ഫോൺ വിളിക്കാൻ പോലും വിലക്കുള്ള ഇയാൾ യു.കെയിൽ ഭാര്യക്കും മകനുമയുള്ള കാത്തിരിപ്പിലാണ്‌. ഫറൂക്ക് ചുങ്കത്തേ ഫിൻസർ മൻസിൽ റിൻസിയാ ആണ്‌ ഷാഹിദിന്റെ ഭാര്യ.

എല്ലാ പാർട്ടിക്കാരുമായും നേതാക്കളോടും സമൂഹത്തിലും നല്ല പേരും കഴിവുകൾ അംഗീകരിക്കപ്പെട്ടെങ്കിലും ഷാഹിദിനെ തകർക്കാൻ അവസരങ്ങൾക്കായി കാത്തിരുന്നവരെല്ലാം ഒരുമിച്ചപ്പോള്‍ അടിപതറിയെങ്കിലും അവസാന ശ്രമമെന്ന നിലയിൽ യു കെ യിൽ പോയി മനുഷ്യാവകാശ സംരക്ഷണം നേടിയിരിക്കുകയാണ് ഷാഹിദ് മൂന്ന് വർഷമായി.

Loading...

എല്ലാവരാലും തളര്‍ത്താന്‍ ശ്രമിച്ചിട്ടും കുടുംബ ബന്ധം നിലനിര്‍ത്താന്‍ സത്യം ജയിക്കുമെന്ന പ്രതീക്ഷയോടെ ഭാര്യയ്ക്കും മകനും വേണ്ടി നാലു വര്‍ഷം നീണ്ട കാത്തിരിപ്പ് ഇന്നും തുടരുകയാണ് ഈ പ്രവാസി യുവാവ് .സൈബർ സി.എ ഒ ആയിരുന്ന സാഹിറിന്റെ ജീവിതം ബന്ധുക്കളുടെ കടും പിടുത്തം മൂലം തകരുകയായിരുന്നുവത്രേ.

എഞ്ചിനീയറിംഗ് വിദ്യാഭ്യാസാനന്തരം ജോലിയാവശ്യാർത്ഥ ദുബായിലും സിംഗപ്പൂരിലും മലേഷ്യയിലും തായ്‌ലണ്ടിലും ഇന്തോനേഷ്യയിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഭാര്യയോടൊപ്പം തന്നെ താമസിച്ച ഷാഹിദിനെ ഒറ്റപ്പെടുത്താൻ മാനസികമായി തകർക്കാനും കിട്ടിയ അവസരം എല്ലാരും കൂടി ആഘോഷിക്കുന്ന കാഴ്ചയാണ്.

ഭാര്യാ സഹോദരനും കുടുംബത്തിലെ മറ്റു ചിലരുമാണ് ഷാഹിജിന്റെ ജീവിതം മാറ്റിമറിച്ചതില്‍ പ്രധാന പ്രതികള്‍ . സഹോദരന്റെ വാക്കുകള്‍കേട്ട് ഭര്‍ത്താവിനെ വിട്ട് മകനെയുമായി ഭാര്യ സ്വനാട്ടിലേക്ക് മടങ്ങി.ഷാഹിദും കുടുംബവും ബ്രൂണയില്‍ താമസിച്ചു വരുന്ന സമയത്ത് ഭാര്യാ സഹോദരന്‍ ഫിന്‍സര്‍ മുഹമ്മദിന്റെയും മറ്റു ചിലരുടെയും വാക്കുകള്‍ കേട്ട് മനംമാറ്റം ഉണ്ടായ ഭാര്യ ഷാഹിദിൽ‍ നിന്നും അകന്നു. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു പോയ ഭാര്യയും മകനും പിന്നീട് തിരിച്ചു വന്നിന്ന് ഷാഹിദ് പറയുന്നു

ഭാര്യാ സഹോദരന്റെ പ്രേരണയാണ് ഇതിനു കാരണമെന്ന് ഷാഹിദ് വനിതാ കമ്മീഷനിലും പള്ളി കമ്മിറ്റിയിലും ബന്ധപ്പെട്ട പോലീസ് ഡിപ്പാർട്മെന്റിലും വഖ്ഫ് ബോര്ഡിലുമെല്ലാം 2014 മുതൽ കൃത്യമായ ഇടവേളകളിൽ പരാതിപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല .ഫിന്‍സര്‍ വിലക്കിയതിനാല്‍ നാട്ടിലുള്ള ഭാര്യയുമായി 3 വര്‍ഷത്തോളമായി യാതൊരു ആശയവിനിമയവും ഷാഹിദിന് സാധ്യമാകുന്നില്ല. കുഞ്ഞിന് ഷാഹിദ് വാങ്ങി അയച്ചുകൊടുത്ത സമ്മാനങ്ങള്‍ പോലും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല.

ടെക്‌നോക്രാറ്റുകൾക്കായി കേരളം സർക്കാരിന്റെ കളമശേരി കിൻഫ്രയിൽ സ്റ്റാർട്ടപ്പ് വില്ലേജിൽ ഷാഹിദ സ്വന്തമായി തുടങ്ങിയ സൈബര്‍ വില്ലേജ് ടൂറിസം ഐ ടി സ്റ്റാർട്ടപ്പ് കമ്പനിയും മികച്ച വിജയം കൊയ്തപ്പോൾ വാങ്ങിയ വീടിന്റെ പണം അടിച്ചു മാറ്റാൻ കുടുംബത്തിലുള്ളവർ തന്നെ വഴി മരുന്നിടുമെന്നു ഷാഹിദ് ഒരിക്കലും വിശ്വസിച്ചില്ല.

ഷാഹിദ് തന്റെ പതിനെട്ട് മാസം പ്രായമായ മകനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് ബേപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഫിന്‍സര്‍ ഒരു വ്യാജ പരാതി കൊടുക്കുകയും പോലീസുമായെല്ലാം വണ്ടികച്ചോടത്തിന്റെ (rent a car business illegaly ) നിയമപരമല്ലാത്ത ബന്ധം പുലർത്തുന്ന അളിയന് ഒരു തെറ്റും ചെയ്യാത്ത ഷാഹിദിനെതിരെ ക്രിമിനൽ കേസ് എടുപ്പിക്കാനും കോഴിക്കോട് ജില്ലാ കോടതിയിൽ നിന്നും അറസ്റ് വാറന്റ് സംഘടിപ്പിക്കാനും വല്യ പ്രയാസമൊന്നുമുണ്ടായില്ലന്ന് ഷാഹിദ് പറയുന്നു

വൃദ്ധയായ ഉമ്മയോടൊപ്പം 5 വർഷമായി കേരള ഹജ് കമ്മിറ്റി വഴി അപേക്ഷ നൽകി ഈ വർശം അവസരം കിട്ടിയെങ്കിലും നാട്ടിൽ വന്നാൽ ഗുണ്ടകളുടെ ആക്രമണം ഇനിയുമുണ്ടാകുമെന്ന ഉറപ്പുള്ളതിനാൽ പരിശുദ്ധ ഹജ്ജിൽ നിന്നും പിന്മാറേണ്ടി വന്നു ഷാഹിദിന്.

ഷാഹിദ് നാട്ടില്‍ ഭാര്യയുടെ പേരില്‍ വാങ്ങിയ വീടും സ്വത്തുവകകളും 2013-മുതല്‍ ഭാര്യാ സഹോദരനാണ് കൈകാര്യം ചെയ്യുന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷനിലടക്കം നിരവധി സ്ഥലത്ത് ഷാഹിദ് പരാതി നല്‍കിയിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടിയില്‍ കൊടുത്ത പരാതിയിന്‍മേല്‍ ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന്റെ കാര്യത്തില്‍ ഏഴര ലക്ഷം രൂപ തിരിച്ചു തരാം എന്നാണ് ഭാര്യാ സഹോദരന്‍ അറിയിച്ചത്. പണം നാട്ടില്‍ വന്നാല്‍ തരാമെന്നുള്ള ധാരണയില്‍ ബന്ധം വേര്‍പ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.

എന്നാല്‍ ഭാര്യയേയും മകനേയും അകമഴിഞ്ഞു സ്‌നേഹിക്കുന്ന ഷാഹിദിന് ബന്ധം വേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. താനും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും, ഇപ്പോള്‍ ഫിന്‍സര്‍ മുഹമ്മദ് തന്റെ ഭാര്യയെ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുന്നുണ്ടെന്നും ഷാഹിദ് പറയുന്നു.

ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്റെ പ്രത്യേക വിസയില്‍ യുകെയില്‍ താമസിക്കുന്ന ഷാഹിദ് കടുത്ത മാനസിക പീഡയാണ് അനുഭവിക്കുന്നത്. മകനെ പിരിയേണ്ടി വന്നതില്‍ താന്‍ അതീവ ദുഃഖിതനാണെന്നും മാനസികമായി തകര്‍ന്ന അവസ്ഥയിലാണുള്ളതെന്നും ഷാഹിദ് പറയുന്നു. അഭിമാനക്ഷതവും കൊല്ലുമെന്ന ഭീഷണിയും മൂലം നാട്ടില്‍ വരാന്‍ പോലും ഭയക്കുന്ന സ്ഥിതിയാണുള്ളതെന്നും ഷാഹിദ് പറയുന്നു. ‘നാട്ടിലുള്ള ഭാര്യയോടും മകനോടും സംസാരിക്കണം, അവരെ കൂടെ കൂട്ടണം, അപസ്മാര രോഗമുള്ള മകന് കൂടുതല്‍ മികച്ച ചികിത്സയും ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും ലഭ്യമാക്കാന്‍ ലണ്ടനില്‍ കൊണ്ടുവരണം’ ഷാഹിദ് തന്റെ ആഗ്രഹങ്ങളെക്കുറിച്ചു പറയുന്നു.

ഭാര്യയോടും മകനോടും എനിക്കൊന്ന് സംസാരിക്കണം…അവർക്ക് എന്നോട് പലതും പറയാനുണ്ട്..ഞങ്ങൾ വർഷങ്ങളായി കാണാതെ വിലക്കപ്പെട്ട് ജീവിതം നയിച്ചിട്ടും സ്നേഹിക്കുന്നു. വിവാഹ ജീവിതം തുടരുന്നു. ഞാൻ അവൾക്കായും അവൾ എനിക്കായും കാത്തിരിക്കുകയാണ്‌. എനിക്ക് എന്റെ ഭാര്യയേ വേണം. മകനേ വേണം. അവർ എന്നെ കാത്തിരിക്കുന്നു…ഉമ്മയേ കാണണം..അരെങ്കിലും അത് സാധിച്ചു തരുമോ എന്നും എന്നെ നാട്ടിൽ വന്ന് തിരികെ പോരാൻ സഹായിക്കുമോ എന്നും ഈ ചെറുപ്പക്കാരൻ ചോദിക്കുന്നു. നോർക്കയിൽ, പള്ളികമിറ്റിയിൽ, പോലീസിൽ, സർക്കാരിൽ, മനുഷ്യാവകാശ കമ്മീഷനിൽ, കോടതിയിൽ എല്ലാം പരാതികൾ നല്കി. എന്നിട്ടും ഷാഹിദിന്‌ ഭാര്യയെയും മകനേയും കിട്ടുന്നില്ല. എല്ലാ പ്രതിസന്ധികളും സഹിച്ച് ഷാഹിദ് കാത്തിരിപ്പ് തുടരുന്നു.