ഷാജഹാന്‍ വധം; രണ്ട് പേര്‍ പിടിയില്‍

പാലക്കാട്. സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ പാലക്കാട് മലമ്പുഴയില്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. രണ്ട് സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരില്‍ ഒരാള്‍ക്ക് കൊലപാതകവുമായി നേരിട്ട് പങ്കുള്ള വ്യക്തിയും മറ്റോരാള്‍ ഇവരെ സഹായിച്ച വ്യക്തിയുമാണ്.

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന ഷാജഹാന്റെ കൊലപാതക കേസില്‍ എട്ട് പ്രതികളാണ് ഉള്ളത്. കൊലപാതകത്തിലേക്ക് നയിച്ചത് രാഷ്ട്രീയ വിരോധമാണോ എന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ എഫ്‌ഐആറില്‍ കൊലയുടെ കാരണം രാഷ്ട്രീയ വിരോധമാണെന്ന് പറയുന്നു.

Loading...

അന്വേഷണത്തിനായി പാലക്കാട് ഡിവൈഎസ്പി വികെ രാജുവിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. പ്രതികള്‍ക്ക് മുമ്പും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നാണ് പോലീസ് നിഗമനം.