വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിട്ട് ഷെയിന്‍ നിഗം എവിടെ… ഉത്തരം ഈ സെല്‍ഫി പറയും

ഇക്കണ്ട വിവാദങ്ങള്‍ക്കെല്ലാം തിരി കൊളുത്തിയിട്ട് നടൻ ഷെയിന്‍ നിഗം എവിടെ…? ഉത്തരം ഈ സെല്‍ഫി പറയും..

സിനിമയില്‍ നിന്നും താത്കാലിക ഇടവേളയെടുത്ത് ഷെയ്ന്‍ നിഗം യാത്രയിലാണ്. വിവാദങ്ങളുടെ മഞ്ഞുരുക്കത്തിനും അനുകൂല ശ്രമങ്ങള്‍ക്കും സാധ്യത തുറക്കുന്നതിനിടെയാണ് സന്തോഷം നിറയുന്ന ചിത്രം പങ്കുവെച്ച് താരം രംഗത്തെത്തിയിരിക്കുന്നത്.

Loading...

ഇന്‍സ്റ്റഗ്രാമിലൂടെയാണ് കിഡ് ക്യാപ്പ് ധരിച്ചുള്ള തന്റെ രസകരമായ സെല്‍ഫി ഷെയിന്‍ പങ്കുവെച്ചിരിക്കുന്നത്.

‘വെയില്‍’, കുര്‍ബാനി എന്നീ ചിത്രങ്ങളില്‍ ഷെയിന്‍ സഹകരിക്കുന്നില്ലെന്നും അതിനാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പരാതി നല്‍കിയതാണ് താരത്തിന്റെ വിലക്കിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ഉപേക്ഷിച്ച സിനിമകളുടെ നഷ്ടപരിഹാരമായ ഏഴുകോടി ഷെയിന്‍ നല്‍കണമെന്നും നിര്‍മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ അമ്മ സംഘടനയ്ക്ക് ഷെയിന്‍ നിഗം പരാതി നല്‍കിയിരുന്നു.

ഇതിനിടയിൽ ഷെയ്‌നിനു പ്രായത്തിന്റേതായ പ്രശ്‌നങ്ങളുണ്ടെന്നും ഷെയ്‌നിന്റെ ഭാഗത്തു തെറ്റുണ്ടെന്നു മനസ്സിലാക്കുന്നുവെന്നും എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു.ഷെയ്ന്‍ നിഗം ഇതുവരെ സംഘടനയെ സമീപിച്ചിട്ടില്ലെന്നും താരം ആവശ്യപ്പെട്ടാല്‍ വിലക്കില്‍ ഇടപെടുമെന്നും അഭിനേതാക്കളുടെ സംഘടനയായ അമ്മ പറഞ്ഞിരുന്നു.

അംഗത്തെ സംരക്ഷിക്കുക സംഘടനയുടെ കടമയാണ്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തങ്ങള്‍ക്കൊക്കെ അറിയാമെന്നും ആരും അതു പുറത്തു പറയുന്നില്ലെന്നേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍ ചെയ്യാനുള്ള അവസരം ഇല്ലാതാക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമാ ചരിത്രത്തില്‍ ഒരു നടനും പെരുമാറാത്ത രീതിയിലാണ് ഷെയ്‌നിന്റെ ഇടപെടലുകളെന്ന് ആരോപിച്ചാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഷെയിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാനും അവര്‍ തീരുമാനിച്ചിരുന്നു.

ഈ സിനിമകള്‍ക്കു ചെലവായ തുക നല്‍കാതെ ഷെയ്‌നിനെ ഇനി മലയാള സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും ഇതുവരെ ചെലവായ തുക ഷെയ്‌നില്‍ നിന്ന് ഈടാക്കുമെന്നും അവര്‍ പറഞ്ഞു. രണ്ട് സിനിമകള്‍ക്ക് ചെലവായത് ഏഴുകോടി രൂപയാണ്.

ഇതിനിടെ, ‘എങ്ങനെയാണ് തന്നെ വിലക്കാന്‍ പറ്റുക? കൈയും കാലും കെട്ടിയിടോ’ എന്ന ചോദ്യവുമായി മലയാള സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിനെ തീരുമാനത്തെ പരിഹസിച്ച് നടന്‍ ഷെയ്ന്‍ നിഗം രംഗത്തെത്തിയിരുന്നു. വിലക്കിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും താരം പ്രതികരിച്ചു ദ ക്യൂവിന് കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

വെയില്‍ സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകനില്‍ നിരവധി അധിഷേപങ്ങളാണ് നേരിടേണ്ടി വന്നതെന്നും അതിനെതിരെ മുടി മുറിച്ചെങ്കിലും താന്‍ പ്രതിഷേധിക്കണ്ടെയെന്നും ഷെയ്ന്‍ ചോദിക്കുന്നു.

‘വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തില്‍ സഹകരിച്ചു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് ലൊക്കേഷണില്‍ നിന്ന് വിട്ടത്. പുതിയ സിനിമയായ വലിയ പെരുന്നാള്‍ തീയറ്റര്‍ കാണിക്കല്ലെന്ന് വരെ അവര്‍ ഭീഷണിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും ഇതില്‍ ഒരു രാഷ്ട്രീയമുണ്ടെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു.