വെയിലിന് ചൂ​ടേറുന്നു… വീണ്ടും അ​മ്മ ഇ​ട​പെ​ട​ണ​മെ​ന്ന് ഷെ​യ്ൻ നി​ഗം

Shane Nigam

കൊ​ച്ചി: വെയിലിന് ചൂ​ടേറുന്നു… വീണ്ടും അ​മ്മ ഇ​ട​പെ​ട​ണ​മെ​ന്ന് ആവശ്യപ്പെട്ട് ഷെ​യ്ൻ നി​ഗം രംഗത്ത്. എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​രാ​ർ ലം​ഘി​ച്ചെ​ന്നു കാ​ട്ടി മ​ല​യാ​ള സി​നി​മാ നി​ർ​മാ​താ​ക്ക​ൾ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെയാണ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ഷെ​യ്ൻ നി​ഗം രംഗത്തെത്തിയത്. പ്ര​ശ്ന​ത്തി​ൽ താ​ര​സം​ഘ​ട​ന​യാ​യ “അ​മ്മ’ ഇ​ട​പെ​ട​ണ​മെ​ന്ന് ഷെ​യ്ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ശ​ര​തും നി​ർ​മാ​താ​വ് ജോ​ബി ജോ​ർ‌​ജും ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഷെ​യ്ൻ ആ​രോ​പി​ച്ചു.

Loading...

സം​വി​ധാ​യ​ക​ൻ ത​ന്‍റെ മ​ന​സാ​ന്നി​ധ്യം ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. ആ​ത്മാ​ഭ​മാ​നം പ​ണ​യ​പ്പെ​ടു​ത്തി മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ല. സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് താ​ൻ ചി​ത്ര​വു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച​ത്. അ​തു​കൊ​ണ്ട് “അ​മ്മ’ അ​ടി​യ​ന്തി​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണമെന്ന് ഷെ​യ്ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു ക​ലാ​ക​താ​ര​ന് സ​ഹി​ക്കാ​വു​ന്ന​ത​ല്ല സം​വി​ധാ​യ​ക​ന്‍റെ​യും നി​ർ​മാ​താ​വി​ന്‍റെ​യും പ്ര​വൃ​ത്തി​യെ​ന്നും ഷെ​യ്ൻ കൂ​ട്ടി​ച്ചേ​ർ‌​ത്തു.

“വെ​യി​ൽ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​രാ​ർ ലം​ഘി​ച്ചെ​ന്നു കാ​ട്ടി വ്യാ​ഴാ​ഴ്ച​യാ​ണ് ഷെ​യ്ൻ നി​ഗ​ത്തി​ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​നു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഷെ​യ്നി​നെ പു​തി​യ ചി​ത്ര​ങ്ങ​ളി​ൽ സ​ഹ​ക​രി​പ്പി​ക്കേ​ണ്ടെ​ന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇതിനിടെ സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്തതിന്‍റെ സമയവിവരം ഉള്‍പ്പടെ ചേര്‍ത്ത് ഷെയ്ന്‍ നിഗത്തിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ പുറത്ത് വന്നു.

ഷെഹല എന്ന പൊന്നുമോൾടെ വേർപാടിൽ ആണ് കേരളം എന്നറിയാം.. എന്നിരുന്നാലും തെറ്റായ വാർത്തകൾ പ്രചരിക്കുമ്പോൾ പറയാതെ വയ്യല്ലോ” എന്ന വരികളോടെയാണ് ഷെയ്ന്‍ തുടങ്ങിയത്. സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആത്മാര്‍ഥതയോടെ എത്രത്തോളം ഞാന്‍ കഷ്ടപെടുന്നു, എങ്കിലും ഒടുവില്‍ പഴികള്‍ മാത്രമാണ് എനിക്ക് ലഭിക്കുന്നതെന്നും ഷെയ്ന്‍ പറയുന്നു.

സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ല്‍ വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ ജോയിന്‍ ചെയ്തു.പ്രസ്തുത സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്.

സിനിമക്ക് ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസങ്ങൾ വേണ്ടി വരും. വെയില്‍ എന്ന സിനിമക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട്‌ പൂര്‍ത്തിയാക്കുകയും ചെയ്തു.

ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.

വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ പങ്കെടുത്ത സമയം വിവരം

16-11-2019 8.30AM 6.00 PM
17-11-2019 5.00AM 9.00 PM
18-11-2019 9.30AM 9.00 PM
19-11-2019 10.00 TO 20-11-2019 2.00 AM
20-11-2019 4.30PM TO 21-11-2019 2.00AM

രണ്ടുമണിക്ക് ശേഷം റൂമിലേക്ക് മടങ്ങിയ എനിക്ക് ചിത്രീകരണം ഉള്ളത് 21-11-2019 ഉച്ചക്ക് 12നാണ്. രാവിലെ 8 മണിക്ക് വെയില് സിനിമയുടെ സംവിധായകന് ശരത്ത് എന്‍റെ അമ്മയെ ടെലിഫോണില് വിളിക്കുകയും “ഈ സ്വഭാവം ആണെങ്കില്‍ പാക്കപ്പ് വിളിക്കാന്‍ ആണ് എന്നോട് പറഞ്ഞിരിക്കുന്നത്” എന്നും പറഞ്ഞു.

ഈ സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആത്മാര്‍ഥതയോടെ എത്രത്തോളം ഞാന് കഷ്ടപെടുന്നു എന്നുണ്ടെങ്കിലും ഒടുവില്‍ പഴികള് മാത്രമാണ് എനിക്ക് ലഭിക്കുന്നത്.‍‍

തെറ്റായ വാര്‍ത്തകള് പ്രചരിക്കുന്നത് ശ്രദ്ധയില് പെട്ടതിനാല് മാത്രമാണ് ഇത്തരത്തില് ഒരു കുറിപ്പ് എഴുതിയത്. നിങ്ങള് എങ്കിലും സത്യം മനസ്സിലാക്കണം…