കൊച്ചി: അടുത്തിടെ സിനിമ മേഖലയിൽ നിന്നും ഉയർന്നു കേട്ട വിഷയം നടൻ നിഗത്തെ കുറിച്ചുള്ളതായിരുന്നു. ഇപ്പോഴിതാ ഷെയിന് മലയാള സിനിമ വിലക്ക് ഏർപ്പെടുത്തുന്നതിന് പിന്നാലെ തമിഴ് സിനിമയും വിലക്ക് ഏർപ്പെടുത്തിയെന്നും വാർത്തകൾ വരുന്നുണ്ട്.അതിനോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ താരം.
തമിഴ് സിനിമ തന്നെ ഒഴിവാക്കിയിട്ടില്ലെന്നും അത്തരത്തിൽ പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്നും താരം തന്റെ ഫേസ്ബുക് പേജിൽ പ്രതികരിച്ചു.
ഒത്തുതീര്‍പ്പ് വ്യവസ്ഥകൾ ലംഘിച്ച് താടിയും മുടിയും വെട്ടി നടന്‍ ഷെയിന്‍ നിഗത്തിനെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. എന്നാല്‍ തന്നെക്കുറിച്ച് മലയാള മനോരമയില്‍ വന്ന വാര്‍ത്തയിലാണ് ഷെയിന്‍ രംഗത്തെത്തി.
ഷെയിനിനെ തമിഴ് സിനിമയില്‍നിന്നും ഒഴിവാക്കി എന്ന വാര്‍ത്തയാണ് താരം നിഷേധിച്ചത്. വാര്‍ത്ത വ്യാജമാണെന്നും ഡേറ്റുകളുടെ പ്രശ്‌നം മൂലം വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് അണിയറ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നെന്നും ഷെയിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
30 ഒക്ടോബറിന് അഡ്വാന്‍സ് തുക മടക്കി നല്‍കിയിരുന്നെന്നും ഷെയിന്‍ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഈ വാര്‍ത്ത വ്യാജമാണ് മനോരമ. എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ നിജസ്ഥിതി പറഞ്ഞു തന്നെനെ. ഡേറ്റുകളുടെ പ്രശ്‌നം മൂലം വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് അവരെ അറിയിക്കുകയും. 30 ഒക്ടോബറിന് ഞാന്‍ തന്നെ അഡ്വാന്‍സ് തുക മടക്കി നല്‍കിയതുമാണ്.
ഇപ്പോള്‍ നടക്കുന്ന പല വ്യാജ പ്രചാരങ്ങള്‍ക്ക് ഞാന്‍ ഒരു തരത്തിലുമുള്ള പ്രതികരണം നല്‍കിയിട്ടുമില്ല, മാധ്യമങ്ങള്‍ ആരും തന്നെ ഒന്നും ആരാഞ്ഞിട്ടും ഇല്ലെന്നും പോസ്റ്റിൽ പറയുന്നു.
ഇതിനിടെ തനിക്ക് എല്ലാത്തിനെക്കാളും വലുത് സിനിമയാണെന്നും ഷെയ്നിന് വേണ്ടി കാത്തിരിക്കാമെന്നും വെയിലിന്റെ സംവിധായകന്‍ ശരത് പ്രതികരിച്ചു. ഇനി ചിത്രത്തിന്റെ തിരക്കഥ മാറ്റിയെഴുതാന്‍ കഴിയില്ലെന്നും ഒരു തവണ ഷെയ്നിന്റെ ലുക്കിന് വേണ്ടി തിരക്കഥ മാറ്റിയിരുന്നെന്നും സംവിധായകന്‍ പറഞ്ഞു.
നടന്‍ ഷെയ്ന്‍ നിഗം ചിത്രത്തിലെ ലുക്കിന് വിപരീതമായി മുടി മുറിക്കുകയും മീശയും താടിയും മുറിക്കുകയും ചെയ്തിരുന്നു ഇതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ശരത്.
ഇനി കുറച്ച് സീനുകളാണ് ഉള്ളത് അതും തുടര്‍ച്ചയായിട്ടുള്ള സീനുകളാണ്. ഇപ്പോള്‍ തലയുടെ രണ്ടു വശത്തെ മുടിയും കളഞ്ഞ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഈ രൂപത്തില്‍ ആ കഥാപാത്രത്തെ സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും ശരത് പറയുന്നു.
സിനിമാക്കരാറും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും ലംഘിച്ച നടന്‍ ഷെയിന്‍ നിഗത്തിനെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങിയിരിക്കുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന.
അമ്മ അസോസിയേഷനും നിര്‍മാതാക്കളുടെ സംഘടനയും നടത്തിയ ചര്‍ച്ചയില്‍ വെയില്‍ സിനിമയുമായി സഹകരിക്കുമെന്നും രൂപമാറ്റം വരുത്തില്ലെന്നും ഷെയ്ന്‍ ഉറപ്പുനല്‍കിയിരുന്നു. ആ വിലക്ക് ലംഘിച്ചാണ് ഷെയ്ന്‍ ഇപ്പോൾ താടിയും മുടിയും വെട്ടി രൂപമാറ്റം വരുത്തിയത്.
ഷെയ്ന്‍ സിനിമയുടെ ചിത്രീകരണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്ന വാദവുമായി വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് നേരത്തേ രംഗത്തു വന്നിരുന്നു.