ഷാജഹാൻ ചെയ്ത തെറ്റ് എന്ത്? പിണറായിയുടെ ലാവലിൻ കേസിൽ രേഖകൾ പൊക്കിയതോ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി വിഎസിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്റെ അമ്മ എല്‍.തങ്കമ്മ.തന്റെ മകൻ എന്തു തെറ്റാണ്‌ ചെയ്തത്? പിണറായി വിജയന്റെ ലാവലിൻ കേസിൽ മകൻ ചില തെളിവുകൾക്കായി പ്രവർത്തിച്ചിരുന്നു. പലതും പുറത്തു കൊണ്ടുവന്നിരുന്നു. പിണറായി വിജയന്റെ ശത്രുത ഏകാധിപതിയുടേതാണ്‌ എന്നും തരം കിട്ടിയാൽ എതിർക്കുന്നവരേ ജയിലിലടക്കുന്നത് ഇപ്പോൾ കാണുകയാണെന്നും അമ്മ പറയുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാജഹാനെതിരെ പ്രതികാരം തീര്‍ക്കുകയാണ്.റിമാന്റിലായ ഷാജഹാന്‌ ജയിലിൽ മർദ്ദനം ഏറ്റതായി റിപോർട്ടുണ്ട്. കടുത്ത സി,പി,എം അനുഭാവ റിമാന്റ് കാർക്ക് വേട്ടയാടാൻ ഷാജഹാനെ ഇട്ട് കൊടുത്തുവെന്നും ജയിൽ വാർഡന്മാർ കൂട്ട് നിന്നു എന്നും ആരോപണം ഉയരുന്നു.

കഴിഞ്ഞദിവസം ഡിജിപി ഓഫിസിന് മുമ്പില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഷാജഹാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല. തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയുമായി തന്റെ മകന് ബന്ധമില്ലെന്നും ഷാജഹാന്റെ അമ്മ പറഞ്ഞു. എല്ലാവിധ പൊതുപ്രശ്‌നങ്ങളിലും അവന്‍ ഇടപെടുന്നതാണ്. പക്ഷേ ഇപ്പോള്‍ അവനെ ക്രിമിനല്‍സുമായി ചേര്‍ത്ത് പ്രചാരണം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും തങ്കമ്മ കുറ്റപ്പെടുത്തി.

Loading...

ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധുക്കളും ഡിജിപി ഓഫിസിന് മുമ്പില്‍ നിരാഹാര സമരം നടത്താന്‍ എത്തിയപ്പോള്‍ പൊലീസ് തടയുകയും വലിച്ചിഴക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരോടൊപ്പം കെ.എം ഷാജഹാന്‍ ഉള്‍പ്പെടെയുളള മറ്റു അഞ്ചുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഈ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ ഇവരുടെ ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

പുറത്തുനിന്നുളളവര്‍ പ്രതിഷേധത്തില്‍ നുഴഞ്ഞുകയറിയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും ഷാജഹാനെ എല്ലാവര്‍ക്കും അറിയാമല്ലോ, തോക്കുസ്വാമിയെ എല്ലാവര്‍ക്കും അറിയാമല്ലോ എന്ന പ്രതികരണമാണ് മുഖ്യമന്ത്രി ഇതിനെക്കുറിച്ച് നടത്തിയത്.