കയ്യില്‍ ആകെയുള്ള 50 രൂപകൊടുത്ത് ലോട്ടറി എടുത്തു, മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവ് കോടീശ്വരനായി

കൈയില്‍ ആകെയുള്ള 50 രൂപ കൊടുത്ത് ശനിയാഴ്ച രാവിലെ ഒന്‍പതരയ്ക്ക് ലോട്ടറിയെടുത്തു. വൈകീട്ട് നാലിന് കോടിപതി. പെട്ടന്ന് ഭാഗ്യം കയറിവന്നതിന്റെ സന്തോഷത്തിലാണ് ചൊവ്വര വണ്ടാഴംനിന്ന വീട്ടില്‍ കൃപാസദനത്തില്‍ ഷാജിയെന്ന മുപ്പത്തിമൂന്നുകാരന്‍. ശനിയാഴ്ച രാവിലെ വരെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെട്ടിരുന്ന ടാക്സി ഡ്രൈവറായിരുന്നുഷാജി. എന്നാല്‍ ഇന്നലെ വൈകീട്ട് 33 കാരനായ യുവാവിനെ തേടിയെത്തിയത് ഒരു കോടിരൂപയാണ്.

കൈയില്‍ ആകെയുണ്ടായിരുന്ന 50 രൂപകൊടുത്ത് ടിക്കറ്റെടുത്തപ്പോള്‍ കിട്ടിയതാകട്ടെ 1 കോടിയും. ചൊവ്വരയിലെ ടാക്‌സി ഡ്രൈവറായ ഷാജി ഇടയ്ക്ക് ലോട്ടറി എടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട്. കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ഒരിക്കല്‍ 3000 രൂപയുടെ ലോട്ടറി എടുക്കുകയും അതില്‍ 600 രൂപ സമ്മാനം ലഭിച്ചതോടെയാണ് ഷാജിക്ക് പിന്നെയും ടിക്കറ്റ് എടുക്കാന്‍ പ്രേരണയായത്്. കെ.ഡി – 841039 എന്ന നമ്പറിലെ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. അപ്രതീക്ഷിതമായി തേടി വന്ന ഭാഗ്യത്തിന്റെ ഞെട്ടല്‍ ഇതുവരെ ഷാജിയെ വിട്ടുമാറിയിട്ടില്ല. ലോട്ടറി വില്‍പ്പനക്കാരനായ നെല്ലിമൂട് ശ്രീധരന്റെ കൈയ്യില്‍ നിന്നാണ് ഷാജി ടിക്കറ്റെടുത്തത്. ബന്ധുവായ മനുവാണ് സമ്മാനം ലഭിച്ച വിവരം ഷാജിയെ അറിയിച്ചത്.

Loading...

ചെറുവെട്ടുകാട് സെന്റ് സെബാസ്ത്യാനോസ് പള്ളിയിലെ ഗായകസംഘത്തിലെ പാട്ടുകാരനാണ് ഷാജി. തനിക്ക് ലോട്ടറിയടിച്ചാല്‍ പള്ളിയിലേക്ക് പുത്തന്‍ മ്യൂസിക് സിസ്റ്റം വാങ്ങി നല്‍കാമെന്ന് സുഹൃത്തുകൂടിയായ കപ്യാര്‍ സന്തോഷിനോട് വെള്ളിയാഴ്ച ഷാജി പറഞ്ഞിരുന്നു. തൊട്ടുപിറ്റേന്ന് ഭാഗ്യദേവത കടാക്ഷിക്കുകയും ചെയ്തു. ബാങ്കില്‍ പണയം വെച്ചിരിക്കുന്ന ഭാര്യ അഞ്ജുവിന്റെ സ്വര്‍ണം തിരികെ എടുക്കണം,? താമസിക്കാന്‍ നല്ലൊരു വീടും,ടാക്‌സിയും വാങ്ങിത്തന്നത് അഞ്ജുവിന്റെ അച്ഛനാണ് അവരെ സഹായിക്കണം, സഹോദരി ഷൈനിക്ക് സമ്മാനത്തില്‍ നിന്ന് ഒരു തുക നല്‍കണം.. സുഹൃത്ത് സന്തോഷിന് ഓട്ടോറിക്ഷ വാങ്ങി നല്‍കണം.. എകമകന്‍ ഡാനിയുടെ പേരില്‍ ഒരു തുക നിക്ഷേപിക്കണം എന്നിങ്ങനെ നിരവധി ആഗ്രഹങ്ങള്‍ ഷാജിക്ക് ഉണ്ട്.