ഷാജുവിനുള്ള കുരുക്ക് മുറുകുന്നു… വീണ്ടും ചോദ്യം ചെയ്യും: സിലിയുടെ മരണം ഷാജുവിനറിയാമായിരുന്നു എന്ന നിഗമനത്തില്‍ പൊലീസ്

കോഴിക്കോട്: സിലിയുടെ മരണത്തിൽ ഷാജുവിനുള്ള കുരുക്ക് മുറുകുന്നു. സിലിയുടെ മരണം ഷാജുവിന് അറിയാമായിരുന്നെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.

ഇന്ന് വടകര എസ്.പി ഓഫീസില്‍ ഹാജരാകാനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യരുതെന്ന് ഷാജുവും ജോളിയും വാശി പിടിച്ചതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്.

Loading...

സിലിയുടെ സഹോദരന്‍ സിജോ പോസ്റ്റ് മോര്‍ട്ടത്തിന് തുനിഞ്ഞപ്പോള്‍ ഷാജു തടയുകയും പോസ്റ്റ്മോര്‍ട്ടം വേണ്ടെന്ന് എഴുതി നല്‍കണമെന്ന് ഇവര്‍ സിജോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് സിജോ ഇത് എഴുതി നല്‍കിയിരുന്നില്ല.

കഴിഞ്ഞ ദിവസം 11 മണിക്കൂറോളം ജോളിയെ ചോദ്യം ചെയ്തപ്പോള്‍ ഷാജുവിന് സിലിയുടെ മരണത്തെക്കുറിച്ച് അറിയാം എന്ന് ജോളി ആവര്‍ത്തിച്ചിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് പുതിയ പോലീസ് നീക്കം.