താന്‍ നിരപരാധിയാണ്, ജോളി തന്നെ കുടുക്കുകയാണ്, മാറ്റിയും മറിച്ചും പറഞ്ഞ് ഷാജു

കൂടത്തായി സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് മുഖ്യപ്രതിയായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. തന്നെ കേസില്‍ കുടുക്കാനാണ് ജോളി ശ്രമിക്കുന്നത്. താന്‍ കുറ്റസമ്മതം നടത്തിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ഷാജു പറഞ്ഞു. ജോളിയുടെ കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായി. ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും തനിക്ക് അറിയില്ലെന്നും ഷാജു പ്രതികരിച്ചു.

അന്വേഷണ സംഘം ഷാജുവിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം വൈകീട്ടോടെ വിട്ടയച്ചിരുന്നു. ഷാജുവിന്റെ മൊഴി രേഖപ്പെടുത്തി വിശദമായി പരിശോധിക്കുന്നതായും കൂടുതല്‍ പേരെ ചോദ്യംചെയ്യാനുണ്ടെന്നും അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ പറഞ്ഞു. മൊഴി പരിശോധിക്കണമെന്നും ഷാജു എവിടെ പോയാലും അറിയിക്കണമെന്ന നിബന്ധനയോടെയാണ് വിട്ടയച്ചതെന്നും എസ്.പി പറഞ്ഞു.

Loading...