ജോളിയോട് പ്രണയമായിരുന്നു, സ്വന്തമാക്കാനായി…. ഷാജു പറഞ്ഞത്‌

കൂടത്തായിയിലെ കൊലപാതക പരമ്പരകളില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു കുറ്റ സമ്മതം നടത്തി. ആദ്യ ഭാര്യ സിലിയെയും മകളെയും ഇല്ലാതാക്കാന്‍ ജോളിക്ക് അവസരമൊരുക്കിയത് താനാണെന്ന് ഷാജു ക്രൈംബ്രാഞ്ചിനോട് കുറ്റസമ്മതം നടത്തി. ഷാജുവിനെ അന്വേഷണസംഘം ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് വടകര എസ്പി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനിടെ ഷാജു പൊട്ടിക്കരഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നെന്നും. ജോളിയെ സ്വന്തമാക്കാനായിരുന്നു ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു.

ഷാജുവിന്റെ മകന്റെ ആദ്യകുര്‍ബാനദിവസമാണ് മകള്‍ ഛര്‍ദിച്ച് മരിച്ചത്. 2016ല്‍ ജോളിക്കൊപ്പം ദന്താശുപത്രിയില്‍ ഇരിക്കുമ്പോഴാണ് സിലി കുഴഞ്ഞുവീണ് മരിച്ചത്. രണ്ട് മരണങ്ങളിലും ഷാജുവിന്റെ പങ്ക് വ്യക്തമായതോടെ മറ്റ് നാലുപേരുടെ മരണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചു.

Loading...

ജോളിയും താനും തമ്മില്‍ പ്രണയത്തിലായിരുന്നു. ജോളിയെ സ്വന്തമാക്കുന്നതിന് തന്റെ അറിവോടെയാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. കൊല്ലുന്നതിന് വേണ്ടിയുള്ള എല്ലാ സാഹചര്യവും ഒരിക്കിക്കൊടുത്തത് താനാണ്. പനമരത്തെ കല്യാണവീട്ടില്‍ വച്ചാണ് സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്. മകള്‍ ബാദ്ധ്യതയാകുമെന്ന് കരുതിയാണ് കൊല്ലാന്‍ തീരുമാനിച്ചു. മകനെയും കൊല്ലണമെന്ന് ജോളി പറഞ്ഞിരുന്നു. എന്നാല്‍ അവനെ മാതാപിതാക്കള്‍ നോക്കുമെന്ന് പറഞ്ഞതിനാല്‍ വെറുതെവിട്ടു. രണ്ട് കൊലപാതകത്തെ കുറിച്ച് അച്ഛന്‍ സക്കറിയയ്ക്ക് അറിയാമായിരുന്നു. ജോളിയുമായുള്ള വിവാഹത്തിന് തന്റെ അച്ഛനാണ് മുന്‍കൈയെടുത്തത് ഷാജു അന്വേഷണ സംഘത്തോട് പറഞ്ഞു

ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസ്. പിടിക്കപ്പെടാതിരിക്കാന്‍ ഷാജു ഒരു മുഴം മുന്നേ എറിയാന്‍ ശ്രമിച്ചു. ഷാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ വരാനുണ്ട്. അതിനായി കാത്തിരിക്കുകയാണെന്നായിരുന്നു സഹോദരി റെഞ്ചി തോമസിന്റെ പ്രതികരണം