വീഞ്ഞിനേക്കാൾ ലഹരിയായിരുന്നു ഷാജുവിന്‌ ജോളിയോട്

കൂടത്തായി സംഭവത്തിലെ മുഖ്യ പ്രതി ജോളിയോട് രണ്ടാം ഭർത്താവ് ഷാജുവിന്‌ പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രണയമായിരുന്നെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി വിവരം. ജോളിയുടെ വശ്യ സൗന്ദര്യത്തിന് മുമ്പിൽ ഷാജു തന്റെ ആദ്യ ഭാര്യയേയും, കുഞ്ഞിനേയും ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം. ജോളിയോടുള്ള ലഹരി വീഞ്ഞിനേക്കാൾ വീര്യം കൂടിയതായിരുന്നുവെന്നും ഷാജു വ്യക്തമാക്കിയത്രെ.

ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചത് ജോളിയെ സ്വന്തമാക്കുന്നതിന് വേണ്ടിയായിരുന്നു. ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണ് മകള്‍ ഛര്‍ദിച്ച്‌ മരിച്ചത്. 2016ല്‍ ജോളിക്കൊപ്പം ദന്താശുപത്രിയില്‍ ഇരിക്കുമ്പോള്‍ സിലിയും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. കുടിവെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയാണ് ജോളി കൊല നടത്തിയത്. ഈ സമയം ഷാജു തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. എല്ലാം താന്‍ അറിഞ്ഞുതന്നെയാണെന്ന് ഷാജു ഇന്ന് ഏറ്റുപറഞ്ഞുവെന്നായിരുന്നൂ റിപ്പോർട്ടുകൾ. എന്നൽ ഈ വാർത്തകൾ നിരഹരിച്ച് ഷാജു രംഗത്തെത്തിയിരുന്നു.

Loading...