ബോളിവുഡ് താരം റിച്ച ഛദ്ദ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഷക്കീല ക്രിസ്മസിന് തിയേറ്ററുകലില്‍ എത്തും. ഷക്കീലയുടെ ജീവിത കഥ പറയുന്നതാണ് ഇന്ദ്രജിത്ത് ലങ്കേഷ് ചിത്രം ഷക്കീല. അതുകൊണ്ട് തന്നെ സിനിമയുടെ പേരും ഷക്കീല എന്ന് തന്നെയാണ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പുതിയ പോസ്റ്റര്‍ പുറത്തുവിടുകയായിരുന്നു നിര്‍മ്മാതാക്കള്‍.
ചുവന്ന സാരി ധരിച്ചുകൊണ്ട് ഒരു കൈത്തോക്കുമായാണ് പോസ്റ്ററില്‍ നായികയുടെ നില്‍പ്പ്.ഷക്കീലയുടെ തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ജീവിതമാണ് സിനിമ ആവിഷ്കരിക്കുന്നത്. ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ പിറന്ന ഷക്കീല 16-ാം വയസ്സിലാണ് സിനിമാജീവിതം ആരംഭിക്കുന്നത്. ഉപകഥാപാത്രങ്ങളിലൂടെ ആരംഭിച്ച് മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ ബി-മൂവികളുടെ മുഖമായി മാറിയ താരമാണ് ഷക്കീല.
Loading...