ആ സമയത്ത് എനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു, മണിയന്‍പിള്ള രാജുവിനോട് എനിക്ക് പ്രണയം തോന്നിയിട്ടില്ല: ഷക്കീല

അടുത്തിടെ നടന്‍ മണിയന്‍പിള്ള രാജുവിനോട് മുന്‍കാല നടി ഷക്കീലയ്ക്ക് പ്രണയം തോന്നിയിരുന്നു എന്ന തലത്തില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷക്കീല. ‘ആ സമയത്ത് എനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. പിന്നെ എങ്ങനെ മണിയന്‍പിള്ള രാജുവിനോട് പ്രണയം തോന്നും’ എന്നാണ് ഷക്കീല ചോദിക്കുന്നത്. എന്നെക്കുറിച്ച് വ്യാജമായ വാര്‍ത്തകള്‍ വന്നാലും ഞാന്‍ പ്രതികരിക്കാറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

2007-ല്‍ പുറത്തിറങ്ങിയ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ തന്റെ അമ്മ രോഗബാധിതയായെന്നും, അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നുവെന്നും ഷക്കീല പറയുന്നു. പണം ആവശ്യമായ ഘട്ടത്തില്‍ തന്നെ സഹായിച്ചത് മണിയന്‍പിള്ള രാജുവാണെന്ന് ഷക്കീല പറയുന്നു. അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ലെങ്കിലും മണിയന്‍പ്പിള്ള രാജു പ്രതിഫലം മുന്‍കൂറായി തന്നതിനാലാണ് ആ ഘട്ടത്തില്‍ പിടിച്ചു നില്‍ക്കാനായതെന്നും ഷക്കീല വ്യക്തമാക്കി.

Loading...

ഷക്കീലയുടെ വാക്കുകള്‍ ഇങ്ങനെ;

എനിക്ക് അദ്ദേഹത്തോടെ പ്രണയം തോന്നിയെന്ന് പറയുന്നത് ഇല്ലാത്ത പ്രചരണമാണ്. എന്റെ അമ്മ അസുഖബാധിതയായി കിടക്കുന്ന സമയത്ത് അദ്ദേഹം എനിക്ക് പണം നല്‍കി സഹായിച്ചു. എന്നാല്‍ പ്രണയം ഒന്നും എനിക്ക് തോന്നയിട്ടില്ല. ആ സമയത്ത് എനിക്ക് ബോസ് എന്ന പേരില്‍ ഒരു കാമുകന്‍ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ എങ്ങനെ അദ്ദേഹത്തെ പ്രണയിക്കും?

എന്നെക്കുറിച്ച് വ്യാജമായ വാര്‍ത്തകള്‍ വന്നാലും ഞാന്‍ പ്രതികരിക്കാറില്ല. ഒരിക്കല്‍ ബി ഗ്രേഡ് സിനിമകളിലെ ഒരു നടി സെക്‌സ് റാക്കറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നിന്റെ കൂട്ടുകാരി ഷക്കീലയ്ക്ക് ഇതിലെന്താണ് പങ്കെന്ന് കേരളത്തിലെ പോലീസ് ചോദിച്ചു. എനിക്ക് വല്ലാത്ത വിഷമമാണ് തോന്നിയത്. എനിക്ക് അവരുമായി യാതൊരു സൗഹൃദവും ഇല്ലായിരുന്നു. എന്നിട്ടും ആ പോലീസുകാരന്‍ എന്റെ പേര് വലിച്ചിഴച്ചു. ഇതിനെല്ലാം ഞാന്‍ പ്രതികരിക്കാന്‍ നിന്നാല്‍ വലിയ വിവാദമാകും. അതുകൊണ്ട് മൗനം പാലിച്ചു.