തിരുവനന്തപുരം: കാരക്കോണത്തെ ശാഖയുടെ മരണം ഷേക്കേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്. ശ്വസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം ഭര്‍ത്താവ് അരുണ്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ചതാണ് മരണ കാരണമായത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിനു കാരണമെന്ന് അരുണ്‍ പോലീസിനോട് കുറ്റസമ്മതം നടത്തി.കുട്ടികള്‍ വേണമെന്ന അഗ്രഹമാണ് അരുണും ശാഖയുമായുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. കുട്ടികള്‍ വേണമെന്ന ശാഖയുടെ ആഗ്രഹത്തെ അരുണ്‍ എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടാകാറുണ്ട്.
കൊലപാതകം നടന്ന 24 ന് അര്‍ധരാത്രി ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. അരുണ്‍ ശ്വാസം മുട്ടിച്ച് ശാഖയെ ബോധ രഹിതയാക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. ഇതാണ് ശാഖയുടെ മരണത്തിന് കാരണമായത്. പ്രതി അരുണ്‍ ഇന്നലെ തന്നെ കുറ്റം സമ്മതിച്ചിരുന്നു. ക്രിസ്തുമസ് ദിവസം പുലര്‍ച്ചെയാണ് ശാഖയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സംഭവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞെന്ന് ഡോക്ടറുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അരുണിന്റെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി.