നടിയും അവതാരകയുമായി മലാളികള്‍ക്ക് മുന്നില്‍ എത്തിയ നടിയാണ് ശാലിനി നായര്‍. എന്നാല്‍ ബിഗ് ബോസ് നാലാം സീസണിലൂടെയാണ് ശാലിനി മലയാളികളുടെ പ്രീയങ്കരിയായി മാറിയത്. ചെറിയ പ്രായത്തില്‍ വിവാഹിതയായ ശാലിനി വളരെ പെട്ടന്ന് ആ ബന്ധം അവസാനിപ്പിച്ചിരുന്നു. അതേസമയം ശാലിനി വീണ്ടും ഗുരുവായൂര്‍ അമ്പലത്തില്‍ വിവാഹം കഴിത്തതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു.
ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശാലിനി. ഗുരുവായൂരമ്പലത്തില്‍ വെച്ച് രഹസ്യമായി വിവാഹം നടത്തി, എന്തിന് വേണ്ടായിരുന്നു ആശംസകള്‍. ഇന്നത്തെ ക്യൂ ആന്‍ഡ് ഏ മണിക്കൂറില്‍ പതിവ് തെറ്റിക്കാതെ മരുന്നിനെന്ന പോലെ രണ്ട് ചോദ്യങ്ങളാണ് വന്നത്, അതിലൊന്ന് ഇതുവരെ ഒരു അപരിചിതനുമായി ഡേറ്റിങ് ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്തായിരുന്നു എക്സ്പീരിയന്‍സ് എന്ന് വിശദീകരിക്കാന്‍.
അദ്ദേഹത്തിന് മറുപടി കൊടുത്തു കഴിഞ്ഞപ്പോള്‍ വീണ്ടും അടുത്തയദ്ദേഹം ന്യൂ ജനറേഷന്‍ ചോദ്യത്തിന് സപ്പോര്‍ട്ട് ചെയ്ത് വീണ്ടും അതേ ചോദ്യം. അദ്ദേഹത്തിന് മറുപടിയായി ഞാന്‍ പറഞ്ഞു. ഇതേ ചോദ്യം താങ്കളുടെ അമ്മയോടോ സഹോദരിയോടോ ചോദിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ എന്റെ മറുപടി ഞാന്‍ പങ്കുവെക്കാം. പിന്നീട് അദ്ദേഹത്തെ കണ്ടില്ല. അപ്പോഴാണ് അടുത്ത ചോദ്യം ശാലിനി രഹസ്യമായി ഗുരുവായൂര്‍ വെച്ച് വിവാഹം നടത്തി അല്ലേ? അറിയിക്കാമായിരുന്നു എല്ലാവരെയും, ആശംസകള്‍.
ഇത്രയും പറഞ്ഞപ്പോ അവര്‍ക്ക് ചെറിയ ഒരു സമാധാനം ഉണ്ടായി കാണണം. അല്ലെങ്കില്‍ വെറുതെ തോന്നിയ ഒരു സംശയത്തിന് ഉറപ്പിച്ച് ചോദിക്കുകയാണ്. ഹാസ്യമായി വിവാഹം നടത്തി അല്ലേന്ന്. ഞാന്‍ ഗുരുവായൂര്‍ പോയി എന്നത് ശരിയാണ്, പക്ഷേ എന്റെ വിവാഹമായിരുന്നില്ല. അമ്മയോടൊപ്പം തൊഴാന്‍ വേണ്ടിയാണ് പോയത്. അല്ലെങ്കില്‍ തന്നെ വിവാഹം രഹസ്യമാക്കേണ്ട കാര്യമെന്താണ്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ആരും ഇന്നേ വരെ വേറെ വിവാഹം കഴിച്ചിട്ടില്ലേ. അതോ അത് തെറ്റാണെന്നുണ്ടോ. അങ്ങനെ എന്തെങ്കിലുമാണെങ്കില്‍ അല്ലേ രഹസ്യമാക്കേണ്ടതുള്ളൂ. എന്തായാലും ഗുരുവായൂര്‍ പോയത് തൊഴാന്‍ വേണ്ടി മാത്രമാണ്.
കാഴ്ച്ചയില്‍ തോന്നിയ സംശയത്തിന്റെ പേരില്‍ തോന്നുന്നത് പറഞ്ഞു പരത്തരുത്. ഞങ്ങള്‍ക്കും ജീവിതമുണ്ട്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയത് കൊണ്ടും ഒരു കുഞ്ഞുള്ളത് കൊണ്ടും സമൂഹത്തില്‍ രഹസ്യക്കാരായും രണ്ടാം തരക്കാരായും കാണരുത്. വിധവ വിവാഹമൊക്കെ എന്നോ പരസ്യമായി നടപ്പാക്കിയിരിക്കുന്നു ശ്രീ വിടി. ഭട്ടതിരിപ്പാടിന്റെ കാലത്ത്. രഹസ്യമല്ല, ഇനി ഒരു വിവാഹം കഴിക്കുമെങ്കില്‍ പരസ്യമായി തന്നെ തലയുയര്‍ത്തിപ്പിടിച്ച് തുറന്ന് പറയും. കാല്‍ ചുവട്ടിലെ മണ്ണ് ചോര്‍ന്നു പോവാതെ സ്വന്തം കാലുകളെ തൂണാക്കി സ്വയം പര്യാപ്തത നേടുകയാണ് ഒരു പെണ്‍കുട്ടിക്ക് ആദ്യം വേണ്ടുന്നത് എന്നതിന് എന്റെ ജീവിതം സാക്ഷിയാണ്. അഡ്രസ്സ് അയച്ച് തരൂ അങ്ങനെ ഒരു ദിവസം ഉണ്ടെങ്കില്‍ ക്ഷണകത്ത് മറക്കാതെ അയച്ചേക്കാം. എന്നുമാണ് ശാലിനി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.