അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വ്യാജമെന്ന് ശാലു മേനോന്‍. നടി യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇത് വ്യാജമാണെന്നും തന്റെ പേരില്‍ ആരോ ഉണ്ടാക്കിയ വ്യാജ പ്രൊഫൈല്‍ വഴിയാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും ശാലു മേനോന്‍ പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ശാലു ഇക്കാര്യം വ്യക്തമാക്കിയത്.

ശാലു മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

Loading...

പ്രിയ സുഹൃത്തുക്കളെ, അരുവിക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്റെ പേര് എന്റെ യാതൊരു അറിവോ സമ്മതമോ കൂടാതെ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. രാഷ്ട്രീയ കാര്യങ്ങളില്‍ ഞാന്‍ യാതൊരു അഭിപ്രായവും ഇതുവരെ പറഞ്ഞിട്ടില്ല. രാഷ്ട്രീയത്തില്‍ തീരെ താല്പര്യവും ഇല്ല.

ആരൊക്കെയോ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ആ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്റെ ഒറിജിനല്‍ പേജ് ഇത് മാത്രം ആണ്. എന്റെ വ്യക്തിപരമായ കാര്യങ്ങളും നൃത്തകലയുമായി ബന്ധപ്പെട്ട കാര്യങ്ങളും ആണ് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യാറുള്ളത്. ബാക്കിയുള്ളത് വ്യാജപ്രൊഫൈലുകളാണെന്നും ദയവുചെയ്ത് ഇത്തരം വ്യാജഫേസ്ബുക്ക് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ശാലു പറഞ്ഞു.