Kerala Top Stories

ഷമീന ഹരം കണ്ടെത്തിയിരുന്നത് തട്ടിപ്പിലും സെക്സ് റാക്കറ്റ് പ്രവര്‍ത്തനങ്ങളിലും, പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

വ്യവസായിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് നഗ്നനാക്കി ചിത്രങ്ങള്‍ പകര്‍ത്തി പണംതട്ടിയ കേസില്‍ അറസ്റ്റിലായ ഷമീനയെ കുറിച്ച് പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇത്തരത്തില്‍ പല പ്രമുഖരും 27കാരി ഷമീനയുടെ കുരുക്കില്‍ വീണിട്ടുണ്ടെന്നാണ് വിവരം. മാനഹാനി ഭയന്ന് പലരും വിവരം പുറത്ത് പറയുന്നില്ല.

“Lucifer”

മുമ്പ് പലവട്ടം ഇതേകുറ്റത്തിന് അറസ്റ്റിലായിട്ടുണ്ടെങ്കിലും ഷമീനയെ വീണ്ടും ഇതിനു പ്രേരിപ്പിച്ചത് പണം തന്നെയാണ്. തിരുവമ്പാടിയിലെ റിസോര്‍ട്ട് ഉടമനല്‍കിയ പരാതിയിലാണ് ഷമീന അവസാനമായി കുടുങ്ങിയത്. കക്കാടംപോയിലിലെ റിസോര്‍ട്ടില്‍ വെച്ച് നഗ്‌നചിത്രം എടുത്തശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഒരുങ്ങിയപ്പോഴാണ് യുവതിയ്ക്കെതിരേ റിസോര്‍ട്ട് ഉടമ പരാതി നല്‍കിയത്.

റിസോര്‍ട്ട് വാടകയ്ക്കു നല്‍കുന്നതുമായി ബന്ധ്പപെട്ട ചര്‍ച്ചകള്‍ക്ക് വിളിച്ചു വരുത്തി മദ്യംകുടിപ്പിക്കുകയും പിന്നീട് യുവതിയ്ക്കൊപ്പം വിടുകയുമായിരുന്നു. ഇയാളും ഷമീനയും ഒന്നിച്ചുള്ള ദൃശ്യങ്ങളും പകര്‍ത്തി ഇവ കാണിച്ച് ബ്ലാക് മെയില്‍ ചെയ്ത് ആദ്യം 40000 രൂപ വാങ്ങി. പിന്നീട് അഞ്ച് ലക്ഷം കൂടി ആവശ്യപ്പെട്ടു ഷമീന വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്.

ഷമീന ഹരം കണ്ടെത്തിയിരുന്നത് തട്ടിപ്പിലും സെക്സ് റാക്കറ്റിലുമാണെന്നാണ് പോലീസ് പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് ഷമീന ഇരകളെ കണ്ടെത്തുന്നത്. നസീമയെന്ന മറ്റൊരു യുവതിയാണ് ഇത്തരം തട്ടിപ്പുകളില്‍ ഷമീനയുടെ ഗുരു. മുമ്പ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഹണിട്രാപ്പില്‍ കുടുക്കിയതിന് ഇരുവരും അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ഹൈദരാബാദ്,ചെന്നൈ,ബംഗളുരു എന്നിവിടങ്ങളില്‍ ഒന്നരമാസമായി ഷമീന ഒളിവിലായിരുന്നു. പബ്ബില്‍ ഡാന്‍സ് ചെയ്തിരുന്ന കാലയളവില്‍ ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ ഒളിവു ജീവിതത്തിന് ഷമീനയ്ക്കു സഹായകമായി. കൊടുങ്ങല്ലൂരില്‍ ഷമീനയ്ക്ക് എതിരെ ബ്ലാക് മെയില്‍ കേസുണ്ടായിരുന്നു. ഇതില്‍ ഹാജരാകാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് ഷമീനയെ പോലീസ് അറസ്റ്റു ചെയ്യുന്നത്. ഡോണ്‍, ജോര്‍ജ് എന്നീ ആളുകളുടെ സഹായത്തോടെയാണ് ഷമീന വ്യവസായിയെ കുടുക്കിയത്. ഇവര്‍ ആദ്യം അറസ്റ്റിലായിരുന്നു. വ്യവസായിയുടെ ഒപ്പമിരുന്ന് മദ്യപിച്ച് ഇയാളുടെ ബോധം നശിപ്പിച്ചശേഷം വസ്ത്രമുരിഞ്ഞ് ഫോട്ടോകള്‍ എടുക്കുകയായിരുന്നു.

Related posts

എന്നാണ് നമ്മുടെ നാട്ടില്‍ പെണ്കുട്ടികള്‍ക്കു ധൈര്യമായി രാത്രിയില്‍ വഴിയിലൂടെ നടക്കുവാന്‍ സാധിക്കുക? ഡോ. ഷിനു ശ്യാമളന്‍ ചോദിക്കുന്നു

subeditor10

കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി സബ് സ്റ്റേഷൻ തൃശൂരിലെ മാടക്കത്തറയിൽ

subeditor

ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു: തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ചു

main desk

ശബരിമല പ്രവേശനത്തിന് ശ്രമിച്ച ബിന്ദു തങ്കം കല്യാണിയെ വിടാതെ പ്രശ്‌നങ്ങള്‍; മകള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു

subeditor10

കൊലയാളി ഗെയിം പത്ത് വർഷം മുമ്പേ കേരളത്തിൽ ഉണ്ടായിരുന്നു ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി സരോജം ;’തന്റെ മകനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കളിയുടെ ഇര’

നിശ്ചയിച്ചുറപ്പിച്ച വധുവിന് ആയുസ് അധികമില്ലെന്ന് അറിഞ്ഞിട്ടും യുവാവ് താലിചാര്‍ത്തി; മണവാട്ടിയായിത്തന്നെ മരിക്കണം; ആഗ്രഹം സഫലീകരിച്ച റിന്‍സി മരണത്തിന് കീഴടങ്ങി

രാഷ്ട്രീയത്തിന് അവധി കൊടുത്ത് രാഹുലും സോണിയയും ഗോവയില്‍

നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ ജീന്‍സണിന് വിചാരണ നേരിടാനാവില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

പീഡനക്കേസ് പ്രതിയുടെ കൊല: കുട്ടിയുടെ അച്ഛനടക്കം നാലംഗ സംഘം പിടിയില്‍, സെക്‌സ് റാക്കറ്റുമായി ബന്ധം

മത വർഗീയതക്കെതിരെ അണിനിരക്കാൻ റീമാ കല്ലുങ്കലും.

subeditor

കമലാഹാസനേ വെടിവയ്ച്ച് കൊല്ലണം- ഹിന്ദു മഹാസഭ

8വർഷത്തിന്‌ ശേഷം പിതാവിന്റെ ഘാതകനെ നൈസി എന്ന ധീര മലയാളി,കൊലയാളി മകനെ ജയിലിലാക്കിയ പിതാവിന്റെ ധാർമികത

subeditor