മാളൂട്ടിയെ കണ്ട് അന്തംവിട്ട് ആരാധകര്‍, ഗ്ലാമര്‍ ലുക്കില്‍ ശ്യാമിലി

Loading...

ശ്യാമിലി എന്ന് പറയുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍മ വരിക മാളൂട്ടിയെയാണ്. പഴയകാല സിനിമകളെടുത്തുനോക്കിയാല്‍ ബാലതാരമായി തിളങ്ങി നിന്ന് കൊച്ചുമിടുക്കിയായിരുന്നു മാളൂട്ടി. ചെറിയ പ്രായത്തില്‍ തന്നെ ഭാവങ്ങള്‍ വരുത്തി മലയാളികളെ കരയിച്ച താരം. ഇപ്പോള്‍ മാളൂട്ടി വലിയ കുട്ടിയായി. വര്‍ഷങ്ങള്‍ക്കുശേഷം കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലി എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങളാണ് വൈറലാകുന്നത്.

വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലും 2016ല്‍ വീര ശിവാജി എന്ന തമിഴ് ചിത്രത്തിലും നടി അഭിനയിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം അമ്മമ്മഗരി ഇല്ലു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി തിരിച്ചുവരവ് നടത്തിയിരുന്നു. ഒന്‍പത് വര്‍ഷത്തിന് ശേഷം നടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയായായിരുന്നു ഇത്. 2018ലാണ് ചിത്രം റിലീസിനെത്തിയത്. നിലവില്‍ മറ്റു ചിത്രങ്ങളിലൊന്നും നടി കരാര്‍ ഒപ്പിട്ടിട്ടില്ല.

Loading...

സഹോദരിയും നടിയുമായ ശാലിനി അജിത്തിനെ വിവാഹം ചെയ്തതിനുശേഷം കുടുംബിനിയായി ജീവിക്കുകയാണ്. കണ്ടുകൊണ്ടേന്‍ എന്ന തമിഴ് സിനിമയില്‍ ശ്യാമിലി ചെറിയൊരു വേഷം ചെയ്തിരുന്നു. ഒപ്പം ഫാസിലിന്റെ ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ സഹോദരിയായും വേഷമിട്ടു.