‘ഇതാണെടാ അമ്മ, ഇതായിരിക്കണമെടാ അമ്മ’ അമ്മ സംഘടനയ്‌ക്കെതിരെ പരോക്ഷമായി രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഷമ്മി തിലകന്‍

സിനിമാ സംഘടനയായ അമ്മയ്ക്കുള്ളില്‍ ഉടലെടുത്ത പ്രശ്‌നം ഇനിയും തീര്‍ന്നിട്ടില്ല. പാര്‍വതി തിരുവോത്ത് അമ്മയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങല്‍ ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്. പല ഭാഗത്ത് നിന്നുള്ള വിമര്‍ശനങ്ങള്‍ സംഭവത്തില്‍ അമ്മയ്‌ക്കെതിരെയും ഇടവേള ബാബുവിനെതിരെയും ഉയര്‍ന്നിരുന്നു.

നേരത്തെയും അമ്മയ്‌ക്കെതിരെ രംഗത്ത് എത്തിയ താരമാണ് ഷമ്മി തിലകന്‍. ഇപ്പോള്‌തൈ ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ട് അമ്മയ്‌ക്കെതിരെ പരോക്ഷമായി രംഗത്ത് എത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍. പരുന്തില്‍ നിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ വേണ്ടി പോരാടുന്ന ഒരു കോഴിയുടെ വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാണെടാ അമ്മ, ഇതായിരിക്കണമെടാ അമ്മ എന്നാണ് അതിന്റെ താഴെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Loading...