അമ്മയില്‍ നിന്നും പാര്‍വതിയെയോ തിലകനെയോ അല്ല പുറത്താക്കേണ്ടത്,ഇടവേള ബാബുവിനേയും ഇന്നസെന്റിനേയും :ഷമ്മി തിലകന്‍

അമ്മയില്‍ നിന്നും രാജി വെച്ച പാര്‍വതിയുടെ നിലപാടിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു പാര്‍വതി രാജി വെച്ചത്. അതേസമയം സിനിമാ മേഖലയിലെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ പാര്‍വതിയെ അനുകൂലിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ പാര്‍വതിയെ പിന്തുണച്ച് ഷമ്മി തിലകനും എത്തിയിരിക്കുകയാണ്. പാര്‍വതി നല്ലെരു നടിയാണെന്നും നല്ല വ്യക്തിത്വം ഉണ്ടെന്നും അവര്‍ പുറത്തേക്ക് പോകേണ്ടതില്ലെന്നും ഷമ്മി തിലകന്‍.പാര്‍വതി ചെയ്തത് അവരുടെ ശരിയാണ്.

അത് ശരിയാണെന്ന് അവര്‍ക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അവരത് ചെയ്തതെന്നും ഷമ്മി തിലകന്‍ പറയുന്നു. ”പുറത്താക്കാനായിട്ട് ആര്‍ക്കും തന്നെ സംഘടനയില്‍ അധികാരമില്ല. അമ്മ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണ്. ചാരിറ്റബിള്‍ ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയാണത്. അതില്‍ പറയുന്ന നിയമാവലികള്‍ പ്രകാരം ആരെയും പുറത്താക്കാനുള്ള അധികാരം ആര്‍ക്കും തന്നെയില്ല. അല്ലാത്തപക്ഷം അതിനകത്ത് നിന്നും പുറത്താക്കപ്പെടേണ്ടത് തിലകനോ, പാര്‍വ്വതിയോ ഒന്നുമല്ല. ഇടവേള ബാബു എന്ന വ്യക്തിയാണ് പുറത്താക്കപ്പെടേണ്ടത്. സംവിധായകന്‍ വിനയന്‍ കോമ്ബെറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് ഒരു കേസ് കൊടുത്തിരുന്നു. ആ കോടതിയുടെ വിധി വന്നത് ഓണ്‍ലൈനിലുണ്ട്. വിനയന്‍ VS അമ്മ എന്ന് സേര്‍ച്ച്‌ ചെയ്താല്‍ ആ ഫയല്‍സ് കിട്ടും.

Loading...