International News Top Stories

ആ കുഞ്ഞിനെ എങ്കിലും ഞങ്ങള്‍ക്ക് തരണമെന്ന് കേണ് ഐഎസ് പെണ്‍കുട്ടിയുടെ കുടുംബം

ലണ്ടന്‍ : അടുത്തിടെ ഉണ്ടായ ആ കുഞ്ഞിനെയെങ്കിലും ഞങ്ങള്‍ക്ക് തരണമെന്ന് ആവശ്യപ്പെട്ട് ഐഎസ് പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. കുഞ്ഞിനെയെങ്കിലും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷമീമയുടെ കുടുംബം സര്‍ക്കാരിന് മുന്നിലേയ്ക്ക് എത്തിയിരിക്കുന്നത്.

“Lucifer”

ഷമീമയുടെ അഭിഭാഷകന്‍ ഇവര്‍ ഇപ്പോള്‍ കഴിയുന്ന വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തി അമ്മയേയും നവജാത ശിശുവിനെയും കാണാനുള്ള നീക്കത്തിലാണ്. ഷമീമയുടെ പൗരത്വം റദ്ദാക്കിയ നടപടി നീണ്ട നിയമയുദ്ധത്തിലേയ്ക്ക് വഴിവെക്കുമെന്നതിനാല്‍ ജെറാ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ എങ്കിലും ബ്രിട്ടണില്‍ എത്തിക്കാനുള്ള ഒരുക്കണമാണ് കുടുംബം നടത്തിക്കൊണ്ടിരിക്കുന്നത്.

ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഷമീമയെ കുഞ്ഞിനൊപ്പം ബ്രിട്ടണിലേയ്ക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

നിലവില്‍ ഷമീമയുടെ പൗരത്വം റദ്ദാക്കിയെങ്കിലും അവര്‍ക്ക് പൗരത്വം ഉള്ള സമയത്ത് ജനിച്ച കുഞ്ഞായതിനാല്‍ ആ കുഞ്ഞ് ബ്രിട്ടീഷ് പൗരനാണ് എന്നാണ് ഹോം സെക്രട്ടറി സാജിദ് ജാവേദ് കഴിഞ്ഞ ദിവസം പറഞ്ഞത്.

തനിക്കൊപ്പമല്ലാതെ കുഞ്ഞിനെ ബ്രിട്ടനിലേയ്ക്ക് അയയ്ക്കില്ലെന്നും സിറിയയില്‍ ആഹാരം പോലും കിട്ടാതെ കുഞ്ഞ് വലയുകയാണെന്നും അവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടണിലേയ്ക്ക് മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.

ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നതോടെ ഇരട്ടപൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫീസ് തീരുമാനിച്ചത്.

Related posts

സിനിമാ തിരക്കുകള്‍ മൂലം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ്‌ഗോപി

subeditor5

ഭൂകമ്പം: കാഠ്മണ്ടുവിന്റെ അടിത്തറ 3മീറ്റർ തെന്നിമാറി. എവറസ്റ്റിന്റെ ഉയരത്തിൽ നേരിയ മാറ്റം.

subeditor

സീറ്റു ചർച്ച, തീരുമാനമാകാതെ മാണി. നേതാക്കൾ ഇടതിലേക്ക് കൊഴിയൽ തുടരുന്നു.

subeditor

പെണ്‍കുട്ടികളെ അര്‍ധ നഗ്നരാക്കി അശ്ലീല ഗാനത്തിന് നൃത്തം ചെയ്യിക്കും; നിര്‍ബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ച ശേഷം ബലാത്സംഗം; മുസാഫര്‍പൂര്‍ ബലാത്സംഗ കേസിലെ കുറ്റപത്രം ഇങ്ങനെ

ക്രൂരതയ്ക്ക് ശിക്ഷ മരണം തന്നെ : നിര്‍ഭയ കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

തന്ത്രപരമായി എന്നെ ചതിച്ച ശേഷം അവന്‍ ഗാന്ധിയെപ്പോലെ നടക്കുകയാണ് ; അവന്‍ ചതിയനാണ് ;വിന്‍സെന്റ് എംഎല്‍എയ്‌ക്കെതിരായ വീട്ടമ്മയുടെ ഫോണ്‍ സംഭാഷണം പുറത്ത്‌

ജയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് കോടിയേരി

വിവാഹ സല്‍ക്കാരത്തിനു വധൂവരന്മാര്‍ വന്നിറങ്ങിയത് സ്ഫടികം സ്റ്റൈലില്‍

കേരളത്തിന് ഉടന്‍ എയിംസ് അനുവദിക്കണമെന്ന് നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി

ഇര എന്ന പദം വേദനിപ്പിക്കുന്നു, വികാര നിര്‍ഭരമായ കുറിപ്പുമായി നടിയുടെ സഹോദരന്‍

ഉത്തരേന്ത്യയില്‍ പശുക്കളെ കൊല്ലുന്ന ചിത്രങ്ങള്‍ കേരളത്തിലേതെന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച കെ. സുരേന്ദ്രനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ

സ്ത്രീകൾ വന്നാൽ കേരളത്തിൽ മഹാ ദുരന്തം,ശബരിമലയിൽ കർമ്മം മുടങ്ങും

subeditor