ഷംന കേസിൽ ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും പിടിയിൽ: പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ച ചിത്രം പുറത്ത്

കൊച്ചി: ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിൽ ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും പിടിയിൽ. പ്രതികളായ ഹാരീസ്, അബൂബക്കർ, ശരത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാവും. പാലക്കാട് പെൺകുട്ടികളെ സ്വർണ കടത്തിനായി തടഞ്ഞുവച്ച കേസിലാണ് പ്രതികൾ പിടിയിലായത്. അതേസമയം ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശിയായ ടിക്ടോക് താരം യാസിറിന്‍റെ മൊഴിയെടുത്തു. ഷംനയ്ക്ക് വിവാഹമാലോചിക്കാന്‍ പ്രതികള്‍ ഉപയോഗിച്ചത് ദുബായില്‍ ജോലി ചെയ്യുന്ന യാസിറിന്‍റെ ചിത്രമായിരുന്നു. കേസുമായി ഒരു ബന്ധവുമില്ലെന്നും പ്രതികളെ അറിയില്ലെന്നും ടിക്ടോക് താരം യാസിര്‍ പറഞ്ഞു.

ഇതിനിടെ ഷംന കാസിം കേസിൽ പൊലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും. ജൂൺ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. ജൂൺ 29ന് മുഖ്യ പ്രതിയടക്കം പിടിയിലായി. ഷംനാ കാസിമിനൊപ്പം സ്റ്റേജ് ഷോകളിൽ പങ്കെടുത്ത താരങ്ങളുടെയുൾപ്പെടെ മൊഴിയും രേഖപ്പെടുത്തി.

Loading...

‍ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ് ഉയര്‍ന്ന് വന്നതുമുതല്‍ കേള്‍ക്കുന്നതാണ് ടിക്ടോക്ക് താരത്തിന്റെ പേര്. ആദ്യം അന്‍വര്‍ എന്നായിരുന്നു. അത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. പൊലീസ് അന്വേഷണത്തിനൊടുവില്‍ ആകാംഷയ്ക്ക് വിരമാമിട്ടാണ് കാസര്‍കോട് കാരനായ ടിക്ടോക് താരം യാസിര്‍ കൊച്ചിയിലെത്തിയത്.