ഷംന ബ്ലാക്ക്‌മെയിലിംഗ് കേസ്;രണ്ട് സ്ത്രീകളെക്കൂടി ചോദ്യം ചെയ്തു

കൊച്ചി: ഷംന കാസിം ബ്ലാക് മെയിലിംഗ് കേസില്‍ രണ്ട് സ്ത്രീകളെ കൂടി പൊലീസ് ചോദ്യം ചെയ്തു. കേസില്‍ നേരത്തേ അറസ്റ്റിലായ അബൂബക്കര്‍, റഫീക്ക് എന്നിവരുടെ സഹോദരിമാരെയാണ് ചോദ്യം ചെയ്തത്. അതേസമയം മുഖ്യ പ്രതി ഷെരീഫിന്റെ ഭാര്യ സോഫിയ മുന്‍കൂര്‍ ജാമ്യാപേക്ഷവുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.ഷംന കാസിമിനെ ഫോണില്‍ വിളിച്ച സ്ത്രീ ശബ്ദം ആരുടേതാണെന്ന അന്വേഷണത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുകയാണ് പൊലീസ്. വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് വരന്റെ അമ്മയും സഹോദരിയും സഹോദരിയുടെ മകളും എന്ന പേരില്‍ സ്ത്രീകളും ഫോണില്‍ വിളിച്ചിരുന്നതായി ഷംന മൊഴി നല്‍കിയിരുന്നു. ഇതാണ് വിവാഹ വാഗ്ദാനത്തില്‍ കൂടുതല്‍ വിശ്വാസ്യത ഉണ്ടാകാന്‍ കാരണമെന്നും ഷംന മൊഴി നല്‍കി.

കേസിലെ പ്രതികളല്ലാം തന്നെ ബന്ധുക്കള്‍ കൂടിയാണ്. ഈ സാഹചര്യത്തിലെ പ്രതികളുടെ സഹോദരിമാരെയും പൊലീസ് ചോദ്യം ചെയ്യുന്നത്. കേസില്‍ നേരത്തേ അറസ്റ്റിലായ അബൂബക്കര്‍, റഫീക്ക് എന്നിവരുടെ സഹോദരിമാരെയാണ് ചോദ്യം ചെയുന്നത്. അതേസമയം മുഖ്യപ്രതി ഷെരീഫിന്റെ ഭാര്യയ്ക്കും പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതോടെ മുന്‍കൂര്‍ ജാമ്യേപക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Loading...

എന്നാല്‍ സംശയം തോന്നിയാല്‍ ചോദ്യം ചെയ്യുമെന്ന് അത് അന്വേഷണത്തിന്റെ ഭാഗമാണെന്നും ഭീഷണിപ്പെടുത്തലല്ലെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു.അതിനിടെ നിര്‍മ്മാതാവെന്ന വ്യാജേന ഷംനയുടെ വീട്ടില്‍ എത്തിയ കോട്ടയം സ്വദേശിയായ രാജുവിനെ പൊലീസ് കസ്റ്റഡില്‍ ചോദ്യം ചെയ്യുകയാണ്. ഇയാളുടെ മൊഴികളും ഫോണ്‍ കോള്‍ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് വിവരം. മോഡല്‍ അടക്കമുള്ള യുവതികളെ വഞ്ചിച്ചെന്ന പരാതികളില്‍ ഒരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ലക്ഷംരൂപയും സ്വര്‍ണ്ണവും തട്ടിയെടുത്തെന്ന മലപ്പുറം സ്വദേശി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.