ആ ഫ***ങ് കഴുതയ്ക്ക് അവരുടെ കണ്ണീര്‍ മറുപടി നല്‍കും ; വീണ്ടും അസഭ്യം പറഞ്ഞ് ഷംന

സെലിബ്രിറ്റികള്‍ക്ക് സമൂഹത്തില്‍ ഒരു നിലയും വിലയുമൊക്കെയുണ്ട്. അത് തെറ്റുമ്പോള്‍ ആരാധകര്‍ പ്രതികരിയ്ക്കും. അങ്ങനെ ഇപ്പോള്‍ പ്രതികരിച്ചിരിയ്ക്കുന്നത് ഷംന കാസിമിന് നേരെയാണ്.

തമിഴ് നിര്‍മാതാവ് അശോക് കുമാറിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരനായ അന്‍പ് ചെഴിയാന്‍ എന്ന പലിശക്കാരനെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ഷംന കാസിം ട്വിറ്ററിലെഴുതിയ ചില വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ… ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുക… അതിനായി നമുക്ക് കൈകോര്‍ക്കാം’, എന്നാണ് ഷംനയുടെ ട്വീറ്റ്.
ഷംനയെ അനുകൂലിച്ച് പലരും രംഗത്തെത്തി. അശോക് കുമാര്‍ തമിഴ് സിനിമയുടെ വലിയ നഷ്ടമാണെന്നും, അന്‍പിനെ പിന്തുണയ്ക്കാന്‍ ചില രാഷ്ട്രീയ പ്രമുഖരുണ്ടെന്നും ആരാധകര്‍ പറയുന്നു.

ഈ കമന്റിന് പിന്തുണച്ച് മറുപടി നല്‍കവെയാണ് ഷംന അസഭ്യമായ ഒരു വാക്ക് ഉപയോഗിച്ചത്. എല്ലാം കാണുന്ന ദൈവം എന്നൊരാളുണ്ട്. അശോകിന്റെ കുടുംബം പോലൊരു കുടുബം അയാള്‍ക്കുമുണ്ട്. ആ കണ്ണുനീര്‍ ഫ*** കഴുതയ്ക്ക് മറുപടി നല്‍കും എന്നാണ് ഷംന പറഞ്ഞത് . ദേവയാനിയെയും മനോബാലയെയും പോലുള്ളവര്‍ അന്‍പുവിനെ പിന്തുണച്ചല്ലോ എന്ന് ചോദിച്ചപ്പോള്‍, സമയം അവര്‍ക്കും എല്ലാം തെളിയിച്ചു കൊടുക്കും എന്ന് ഷംന മറുപടി പറഞ്ഞു.

ഇതിനിടെയാണ് ഷംന കാസിമിന്റെ ഭാഷയെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയത്. ഇങ്ങനെ അണ്‍പാലിമെന്ററി വാക്കുകള്‍ ഉപയോഗിക്കരുത് എന്ന് ഷംനയെ ചിലര്‍ ഉപദേശിക്കുന്നു. നടനും സംവിധായകനുമായ ശശികുമാറിന്റെ ബന്ധുവും നിര്‍മാതാവുമായ ബി അശോക് കുമാറാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. പലിശക്കാരുടെ ശല്യത്തേത്തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പ് എഴുതി വെച്ചിട്ടാണ് അശോക് കുമാര്‍ ആത്മഹത്യ ചെയ്തത്. അന്‍പുചെഴിയാനാണ് ആ പലിശക്കാരന്‍.