വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണ്…. വെളിപ്പെടുത്തലുമായി ഷംമ്‌ന കാസിം

നൃത്തം ചെയ്ത് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ താരമാണ് ഷംമ്‌ന കാസിം. സ്റ്റേജ് ഷേകളിലെ നിറ സാന്നിധ്യം. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം സാന്നിധ്യമറിയിച്ച് കഴിഞ്ഞു മലയാളികളുടെ ഈ പ്രിയ താരം.

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചു തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. മഴവില്‍ മനോരമയിലെ ‘ഒന്നും ഒന്നും മൂന്നിലാ’ണ് ഷംമ്‌ന തന്റെ വിവാഹക്കാര്യം വ്യക്തമാക്കിയത്. വൈക്കം വിജയലക്ഷ്മിയും ഷംമ്‌ന കാസിമും ആയിരുന്നു ഒന്നും ഒന്നും മൂന്നിന്റെ 9-ാം എപ്പിസോഡില്‍ അഥിതികളായെത്തിയിരുന്നത്. വിജയലക്ഷ്മിയുടെ വിവാഹവിശേഷങ്ങള്‍ പങ്കുവെച്ചപ്പോഴാണ് അവതാരകയായ റിമി, ഷംമ്‌നയോട് എന്നാണു വിവാഹമെന്നു ചോദിച്ചത്.

എന്റെ ലിസ്റ്റിലെ ഒഴിവാക്കാനാവാത്ത ചോദ്യമെന്നു പറഞ്ഞാണ് റിമി ഷംമ്‌നയോടു ഇക്കാര്യം ചോദിച്ചത്. വീട്ടില്‍നിന്നു രക്ഷപ്പെട്ട് ഇവിടെ വന്നിരുന്നാലും ഉപദ്രവമാണെന്നു ഷംമ്‌ന.”മമ്മി രാവിലെയും ഉച്ചയ്ക്ക് രാത്രി ഭക്ഷണം തരുന്നതു പോലെയാണ് കല്യാണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പടച്ചോന്‍ എനിക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ കല്യാണം എന്തായാലും നടക്കും. കല്യാണം കഴിക്കും അന്ന് എന്ന് എനിക്കു പറയാന്‍ പറ്റില്ല. വരുന്ന ആലോചനകള്‍ക്ക് എന്റെ കാസ്റ്റ് ഒരു പ്രശ്‌നമാണ്. എല്ലാം നിര്‍ത്തണം. ഡാന്‍സ് നിര്‍ത്തണം, അഭിനയിക്കരുത്. ഞങ്ങള്‍ക്ക് ഇഷ്ടാവുന്നതിന് അവര്‍ അങ്ങനെയാരു അജണ്ട വയ്ക്കും. ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണത്തില്‍” ഷംമ്‌ന പറഞ്ഞു

ഷംമ്‌നയെ വളരെ ഇഷ്ടമുള്ള അന്യമതത്തില്‍ നിന്നുള്ള ഒരാള്‍ വന്നാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് തനിക്കു പ്രശ്‌നമില്ലെന്നും എന്നാല്‍ മമ്മിയെ ഒരിക്കലും വേദനിപ്പിക്കാനാവില്ലെന്നും മമ്മിയുടെ സന്തോഷമാണ് വലുതെന്നും ഷംമ്‌ന. ഇപ്പോള്‍ വീട്ടിലെല്ലാവരും തന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങളായ നാലു പേര്‍ക്ക് വിവാഹക്കാര്യം വിട്ടുകൊടുത്തിരിക്കുയാണെന്നും ഷംമ്‌ന വ്യക്തമാക്കി.

Top