നാടുവിടാനുള്ള കാരണം വ്യക്തമാക്കി സി ഐ നവാസ്

കൊച്ചി: കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന്റെ ആദ്യ പ്രതികരണം പുറത്ത്. തമിഴ്‌നാട്ടിലെ കരൂരില്‍ നിന്ന് റെയില്‍വേ പോലീസാണ് അദ്ദേഹത്തെ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് നവാസിനെ കാണാതായത്.

നവാസിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പരാതി നല്‍കിയിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടെ അറിയിപ്പുകളും നല്‍കുകയുണ്ടായി. ഇതിനുപിന്നെലെയാണ് നവാസിനെ കണ്ടെത്തിയത്.

രാമേശ്വരത്ത് ഗുരുവിനെ കാണാന്‍ പോയതെന്ന് നവാസ് പറഞ്ഞതായാണ് വിവരം. നവാസ് കുടുംബവുമായി ഫോണില്‍ സംസാരിച്ചു. കൊച്ചിയില്‍ നിന്നും പൊലീസ് സംഘം തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് നവാസിനെ കാണാതായത്. നവാസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിട്ടുണ്ട്.