ഷെയിന്‍ നിഗത്തെ കാത്ത് ‘അമ്മ’….; ഷെയിന്‍ സ്ഥലത്തില്ലാത്തതിനാല്‍ സമവായം നീളുന്നു

കൊച്ചി : മലയാള സിനിമാ രംഗത്ത് വിവാദത്തിരി കൊളുത്തിയ ശേഷം യാത്ര പുറപ്പെട്ട ഷെയിന്‍ നിഗം മടങ്ങി വരുന്നതും കാത്ത് താരസംഘടനയായ ‘അമ്മ’. താരവുമായി സമവായ ചര്‍ച്ച നടത്താനാണ് ‘അമ്മ’ ഭാരവാഹികളുടെ ശ്രമമാണ് ഈ കാത്തിരിപ്പിനൊപ്പം നീളുന്നത്.

ഡല്‍ഹിയിലുള്ള ഷെയിന്‍ തിരിച്ചെത്തിയ ശേഷം മാത്രമാകും ഇനി ചര്‍ച്ച തുടങ്ങുക. ആദ്യം ഷെയിനുമായും പിന്നീട് സംഘടനകളുമായും ചര്‍ച്ച നടത്താനായിരുന്നു ‘അമ്മ’യുടെ തീരുമാനം.

Loading...

ഷെയിന്‍ ഒത്തുതീര്‍പ്പിന് സന്നദ്ധനാകുകയും വിലക്കിനെതിരെ വിവിധ സാമൂഹ്യ വേദികളില്‍ നിന്നും പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ചര്‍ച്ച ചെയ്യാമെന്ന നിഗമനത്തിലേയ്ക്ക് അമ്മ എത്തിയിരിക്കുന്നത്.

എന്നാല്‍, നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഷെയിന്‍ സ്ഥലത്തില്ലാത്തതിനാല്‍ ചര്‍ച്ച നടക്കില്ല. താരം ഇപ്പോള്‍ അജ്മീറിലെന്നാണ് ലഭിക്കുന്ന വിവരം.

ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള ചര്‍ച്ചകള്‍ ഇനിയും നീളുമെന്ന് സൂചന. താരവുമായുള്ള സമവായ ചര്‍ച്ചകള്‍ക്ക് ‘അമ്മ’ ഭാരവാഹികള്‍ ശ്രമം തുടങ്ങിയിരുന്നു. ആദ്യം ഷെയിന്‍ നിഗവുമായും പിന്നീട് സംഘടനകളുമായും ചര്‍ച്ച നടത്താനായിരുന്നു അമ്മ ഭാരവാഹികളുടെ തീരുമാനം. ഒത്തുതീര്‍പ്പിന് ഷെയിന്‍ സന്നദ്ധനാകുകയും വിലക്കിനെതിരെ വിവിധ സാമൂഹ്യ വേദികളില്‍ നിന്ന് പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തിലാണ് ചര്‍ച്ച ചെയ്യാമെന്ന തീരുമാനത്തില്‍ അമ്മ മുന്നോട്ടു വരുന്നത്.

എന്നാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഷെയിന്‍ നിഗം സ്ഥലത്തില്ലാത്തതിനാല്‍ ചര്‍ച്ച നടക്കില്ല. താരം അജമീറിലായതിനാലാണ് ചര്‍ച്ച നടക്കാത്തതെന്നാണ് കിട്ടുന്ന വിവരം.

സഹകരിക്കാന്‍ തയാറായാല്‍ വിലക്ക് പുനഃപരിശോധിക്കാന്‍ നിര്‍മാതാക്കളോടും അഭ്യര്‍ഥിക്കും. പ്രശ്‌നത്തിന്
ഉടന്‍ പരിഹാരം ആവശ്യപ്പെട്ട് ഫെഫ്ക ‘അമ്മ’ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും കത്ത് നല്‍കിയിട്ടുണ്ട്.

വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കാനും സിനിമകള്‍ക്കുണ്ടായ നഷ്ടം നികത്തുന്നത് വരെ ഷെയ്‌ന് വിലക്ക് ഏര്‍പ്പെടുത്താനും നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചതോടെയാണ് ഷെയ്ന്‍ അമ്മ സംഘടനയുടെ സഹായം തേടുന്നത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് നിര്‍മാതാക്കളുടെ വിലക്ക് എന്നും വിഷയത്തില്‍ അമ്മ നേതൃത്വം ഇടപെടണം എന്നുമാണ് ഷെയിനിന്റെ ആവശ്യം.

രണ്ട് സിനിമകളും പൂര്‍ത്തിയാക്കി നല്‍കും. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് അമ്മ മുന്‍കൈ എടുക്കണമെന്നും ആവശ്യപ്പെടും. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാനുള്ള ബാധ്യത ഷെയിനിന് ഉണ്ടായിരുന്നുവെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ് പ്രതികരിച്ചു. സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവെന്ന നിര്‍മാതാക്കളുടെ ആരോപണത്തെയും ബാബുരാജ് ശരിവെച്ചു. ചില സിനിമാ താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണെന്നും ബാബുരാജ് മീഡിയവണിനോട് പറഞ്ഞു. ലഹരി വിതരണം ചെയ്യുന്നവരെ അല്ല താരങ്ങളെ ആണ് ആദ്യം പിടിക്കേണ്ടതെന്നും ബാബുരാജ് പറഞ്ഞു.