കൈ കൊണ്ട് തൊടണ്ട, കാലു കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന സാനിറ്റൈസര്‍; വിദ്യാര്‍ത്ഥികള്‍ക്ക് ഷാനിമോള്‍ ഉസ്മാന്റെ സമ്മാനം

ആലപ്പുഴ: നാളെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പോകുന്ന അരൂര്‍ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ വിതരണം ചെയ്ത് എം.പി ഷാനിമോള്‍ ഉസ്മാന്‍. 20 സ്‌ക്കൂളുകളിലേക്കാണ് ഇത് വിതരണം ചെയ്തത്. കൈ തൊടാതെ വിദ്യാര്‍ത്ഥികള്‍ക്ക് സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ കഴിയുന്നതിന് വേണ്ടിയാണ് ഈ സംവിധാനം ഒരുക്കിയത്. ആകെ 2443 കുട്ടികളാണ് അരൂര്‍ മണ്ഡലത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.

Loading...

ഇന്ന് 11 മണിക്ക് മുമ്പായി അരൂർ മണ്ഡലത്തിലെ 2443 കുട്ടികൾ SSLC പരീക്ഷ എഴുതുന്ന 20 സ്കൂളുകളിലേക് ഫുട്ട് ഓപ്പറേറ്റസ് സാനിറ്റൈസർ ഡിസ്‌പെൻസർ വിതരണം ചെയ്യുന്നു..#ShanimolInitiative

Opublikowany przez Shanimol Osman Niedziela, 24 maja 2020