പലപ്പോഴും വിളിച്ചു കഴിഞ്ഞാല്‍ ഫോണ്‍ പോലും എടുക്കില്ല എന്നാണ് രാഷ്ട്രീയ നേതാക്കളെ കുറിച്ച് പലരും പറയുന്നത്. അത്യാവശ്യ കാര്യം പറയാന്‍ വിളിച്ചാല്‍ ഒരു മറുപടിയും കിട്ടില്ലെന്ന് പരാതി പെടുന്നവരുണ്ട്. എന്നാല്‍ ഈ രാഷ്ട്രീയ നേതാക്കള്‍ക്ക് ചീത്തപ്പേര് നല്‍കിയിരിക്കുക ആണ് ഒരു എം എല്‍ എ. മറ്റാരും അല്ല അരൂരിലെ ഇടത് കോട്ട തകര്‍ത്തെറിഞ്ഞ് ജയിച്ചു കയറിയ ഷാനി മോള്‍ ഉസ്മാനാണ് ഇൗ എം എല്‍ എ. തന്നെ വിളിക്കാന്‍ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കില്‍ പരസ്യപ്പെടുത്തി ഇരിക്കുകയാണ് ഷാനി മോള്‍ ഉസ്മാന്‍ എം എല്‍ എ. ഒരു ആവശ്യം ഉന്നയിച്ച വോട്ടറോട് തന്നെ നേരിട്ട് വിളിക്കാന്‍ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കിലൂടെ നല്‍കുകയാണ് ഷാനി മോള്‍ ചെയ്തത്.
‘എന്നും എപ്പോഴും കൂടെയുണ്ടാവും, അരൂരിലെ പ്രിയ ജനങ്ങള്‍ക്കൊപ്പം’ എന്ന തലക്കെട്ടില്‍ കുറച്ചുപേര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തിരുന്നു. അതിനുതാഴെ കുറെ നല്ല പ്രതികരണങ്ങളും വന്നു. അതിനിടയിലാണ് ‘തുറവൂര്‍ വളമംഗലം ഭാഗംകൂടി ശ്രദ്ധിക്കണം, ഞങ്ങള്‍ക്ക് ഒരു റോഡ് സാധിച്ചുതരണം’ എന്ന ആവശ്യവുമായി ഒരു വോട്ടര്‍ കമന്റിട്ടത്. തന്നെ ഈ നമ്പറില്‍ വിളിക്കൂവെന്നായിരുന്നു എം.എല്‍.എയുടെ പ്രതികരണം. ഒപ്പം ഫോണ്‍ നമ്പറും നല്‍കി. വിളിച്ചപ്പോള്‍ എം.എല്‍.എ ഏതോ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. തിരക്കില്ലാത്ത നേരത്ത് തിരിച്ചുവിളിക്കുകയും ചെയ്തു. ഇരുപതാംതീയതി കഴിഞ്ഞ് നേരിട്ടുകാണാം എന്ന് ഷാനിമോള്‍ ഉസ്മാന്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
ഇതോടെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട വോട്ടര്‍ക്കും നേരിട്ട് സംസാരിക്കാന്‍ എം.എല്‍.എ നമ്പര്‍ നല്‍കി. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും കക്ഷി രാഷ്ട്രീയത്തിനുമപ്പുറത്ത് താന്‍ അവരുടെ പ്രതിനിധിയാണെന്നും ഷാനിമോള്‍ ഉസ്മാന്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇടത് പക്ഷത്തിന്റെ നെഞ്ചില്‍ തീകോരിയിട്ടായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ അരൂര്‍ മണ്ഡലത്തില്‍ ജയിച്ച് കയറിയത്. അവസാന റൗണ്ടും കഴിഞ്ഞപ്പോള്‍ 2029 വോട്ടിനാണ് ഷാനിമോള്‍ ജയിച്ചത്. കെ.ആര്‍.ഗൗരിയമ്മയില്‍ നിന്നും ആരിഫ് പിടിച്ചെടുത്ത മണ്ഡലം ഷാനിമോളിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തിരിക്കുകയാണ്. വിജയത്തില്‍ ദൈവത്തോടും അരൂരിലെ ജനങ്ങളോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഷാനിമോള്‍ പ്രതികരിച്ചു.
അര നൂറ്റാണ്ടായി യുഡിഎഫിനെ നിലംതൊടീച്ചിട്ടില്ലാത്ത അരൂരില്‍ ഇത്തവണ ചരിത്രം ഷാനിമോള്‍ ഉസ്മാന്‍ മാറ്റി മറിച്ചിരിക്കുകയാണ്. പലപ്പോഴും പലയിടത്തും തോറ്റ് തോറ്റ് ഒടുവില്‍ അരൂരില്‍ ജയിച്ച് കയറുകയായിരുന്നു. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിലെ ചാവേറെന്ന് എതിരാളികള്‍ പരിഹസിച്ച ഷാനിമോളുടെ വിജയം സോഷ്യല്‍ മീഡിയകളിലും വന്‍ ആഘോഷമാണ്. അരൂര്‍ കഴിഞ്ഞ 54 വര്‍ഷമായി ഇടതുപക്ഷത്തിനൊപ്പമായിരുന്നു. 2016 ല്‍ വന്‍ ഭൂരിപക്ഷത്തോടെ അരൂരില്‍ നിന്ന് വിജയിച്ച എഎം ആരിഫ് നേടിയത് 84720 വോട്ടായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സി ആര്‍ ജയപ്രകാശ് നേടിയത് 46201 വോട്ടായിരുന്നു. 1955 എന്ന ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും കുറവ് ഭൂരിപക്ഷമാണ് ഷാനിമോള്‍ക്ക് ലഭിച്ചതെങ്കിലും ഈ വിജയത്തിന് പത്തരമാറ്റാണ്. അവസാന നിമിഷം മനു സി പുളിക്കലിന് വിജയ പ്രതീക്ഷയുടെ നേരിയൊരു പ്രതീക്ഷയുണ്ടായിരുന്നതും തല്ലിക്കെടുത്തിയായിരുന്നു ഷാനിമോളുടെ വിജയം.