പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും മത്സരിക്കും, ഒരിക്കല്‍ തോറ്റെന്നു വെച്ച് ഒരടി പോലും പിന്നോട്ട് പോയിട്ടില്ല: ഷാനിമോള്‍ ഉസ്മാന്‍

തിരുവനന്തപുരം : പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വി കൊണ്ട് ഒരടി പോലും പിന്നോട്ട് പോയിട്ടില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ അരൂരില്‍ മത്സരിക്കുമെന്നും ഷാനിമോള്‍ ഉസ്മാന്‍. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് നേതൃത്വത്തിന് കൃത്യമായ കാഴ്ചപ്പാട് കാണുമെന്നും ആ രാഷ്ട്രീയത്തെ സംബന്ധിച്ച് വിലയിരുത്തലുണ്ടെന്നും ഷാനി പറഞ്ഞു.

ഞാന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി നേതൃത്വ ം നിര്‍ദേശിച്ചാല്‍ മത്സരിക്കും. അരൂര്‍ പാര്‍ട്ടിയുടെ നല്ല കേഡര്‍മാര്‍ക്കുള്ള സ്ഥലമാണ്. ഐക്യ ജനാധിപത്യ മുന്നണി സംവിധാനം ഏറ്റവും ശക്തമായിട്ടുള്ള സ്ഥലമാണ് അരൂര്‍.

Loading...

ഈഴവ സമുദായത്തിന് വോട്ടുബലമുള്ള മണ്ഡലത്തില്‍ ഡിസിസി അധ്യക്ഷന്‍ എം.ലിജുവിനെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ നേടിയ ലീഡാണ് ഷാനിമോള്‍ക്ക് അനുകൂലമാകുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ബൂത്ത് കമ്മറ്റികള്‍ വരെ. എനിക്ക് ഏതെങ്കിലും ഒരാളെയോ വ്യക്തിയെയോ കുറ്റപ്പെടുത്താന്‍ എവിടെയുമില്ല. അരൂര്‍ ഒട്ടുമില്ല. യു.ഡി.എഫില്‍ നിന്ന് ഇവിടെ ആര് മത്സരിച്ചാലും വിജയിക്കുമെന്നും ഷാനിമോള്‍ പറഞ്ഞു.