സിനിമയിലെ ഒരു നടനോട് കൂടുതൽ സംസാരിക്കാറുണ്ടായിരുന്നു: ആ നടനോട് തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ് ശ്രീനാഥ് വിവാഹമോചനം നേടി: ശാന്തി കൃഷ്ണ

മലയാളി സിനിമ പ്രേഷകർ ഒരു കാലത്ത് ആരാധിച്ചിരുന്ന നായിക കഥാപാത്രമാണ് ശാന്തി കൃഷ്ണ. മലയാളി യുവാക്കളുടെ മനസ്സിൽ ഉണ്ടായിരുന്ന നാടൻ പെണ്ണിന്റെ സങ്കൽപ്പം. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടെ ഒപ്പം നായിക വേഷത്തിൽ അഭിനയിക്കാൻ ശാന്തി കൃഷ്ണയ്ക്ക് സാധിച്ചു. അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മലയാള സിനിമാ ജീവിതത്തിൽ നിന്നും നീണ്ട ഇടവേളയെടുത്തത്.

അതിനിടയിൽ ശാന്തിയുടെ പ്രണയ വിവാഹവും കഴിഞ്ഞിരുന്നു. സിനിമാ സീരിയൽ നടനായിരുന്ന ശ്രീനാഥായിരുന്നു ശാന്തി കൃഷ്ണയുടെ ആദ്യ ഭർത്താവ്. എന്നാൽ ഇടയ്ക്ക് വെച്ച് ആ ജീവിതത്തിനിടയിൽ വിള്ളലുകൾ സംഭവിച്ചു. അങ്ങനെ അവർ വഴി പിരിഞ്ഞു. പിന്നീട് ശാന്തി കൃഷ്ണ രണ്ടാമത് വിവാഹം ചെയ്തു. ആ ബന്ധത്തിലും വിള്ളലുകൾ ഉണ്ടായി. ശ്രീനാഥുമായുള്ള ബന്ധം പിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

Loading...

1984 ലാണ് ശ്രീനാഥുമായുള്ള വിവാഹം കഴിഞ്ഞത്. 12വർഷം നീണ്ടു നിന്ന ബന്ധമാണ് പിരിയേണ്ടി വന്നത്. ശ്രീനാഥിന് നല്ല ഈഗോ ഉണ്ടായിരുന്നുവെന്നും സിനിമയിൽ താനും മറ്റൊരു നടനുമായി ബന്ധം ഉണ്ടെന്നുള്ള ഗോസ്സിപ്പുമാണ് ബന്ധം വേർപിരിയാൻ ഉള്ള കാരണമെന്ന് ശാന്തി പറയുന്നു. സിനിമയിലെ ഒരു നടനോട് കൂടുതൽ സംസാരിക്കാറുണ്ടായിരുന്നു, അദ്ദേഹത്തിന് പാട്ടുകൾ ഇഷ്ടമായിരുന്നു. ആ നടനോട് ഒപ്പം പാടാനും സംഗീതത്തെ കുറിച് സംസാരിക്കാനും തുടങ്ങിയപ്പോൾ കൂടുതൽ ഗോസിപ്പുകൾ പടർന്നു. ആളുകൾ തെറ്റിദ്ധരിച്ചു തുടങ്ങി പക്ഷെ ആ നടൻ എന്നും സെറ്റിൽ ഭാര്യക്ക് ഒപ്പമായിരുന്നു വരുന്നത്, അവരുമായി എനിക്ക് നല്ല ബന്ധവും ഉണ്ട് അങ്ങനെ ഉള്ളപ്പോൾ ഗോസിപ്പികൾക്ക് മറുപടി കൊടുക്കാൻ തോന്നിയില്ലനും ശാന്തി കൃഷ്ണ വ്യക്തമാക്കുന്നു.

1980 കളിൽ മലയാളം, തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്നു ശാന്തികൃഷ്ണ. 1976ൽ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും, 1981ൽ ശ്രീ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ യിൽ വിജയ് മേനോനോടൊപ്പം ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ഒരു പെൺകുട്ടിയായി അഭിനയിച്ച വേഷമാണ് ആദ്യമായി എല്ലാവരും ശ്രദ്ധിച്ചത്.