‘ബാക് ടു ഹോം’ എന്ന് അവസാന കുറിപ്പ്: എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെൻഷൻ തോന്നുന്നുവെന്ന് സുഹൃത്തിനോട്: മരണം മുന്നിൽ കണ്ടതുപോലെ ഫറഫുവിന്റെ അവസാന യാത്ര

ദുബായ് : ‘ബാക് ടു ഹോം’ എന്ന ക്യാപ്ഷനോടെ വിമാനത്തിലിരിക്കുന്ന പടം തന്റെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്പ്പോൾ ആ യാത്ര തന്റെ അവസാന യാത്രമാകുമെന്ന് കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരി ഓർത്തുകാണില്ല. കോഴിക്കോട് വിമാനാപകടത്തിൽ മരിച്ച ഫറഫു ഭാര്യക്കും ഏക മകൾക്കും ഒപ്പമാണ് യാത്ര തിരിച്ചത്. പരുക്കേറ്റ ഭാര്യ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

വർഷങ്ങളായി യുഎഇയിലുള്ള ഷറഫു ദുബായിലെ നാദകിലാണ് ജോലി ചെയ്തിരുന്നത്. വിമാന അപകടമുണ്ടായ ഉടൻ തന്നെ ഷറഫുവിന്റെ യുഎഇയിലെ ബന്ധുക്കളും സുഹൃത്തുക്കളും വളരെ ഞെട്ടലോടെയാണ് വാർത്തകൾ ശ്രവിച്ചത്. മിക്കവരും നാട്ടിലേയ്ക്ക് വിളിച്ച് അപകട വിവരം ആരായുമ്പോഴും തങ്ങളുടെ പ്രിയ സുഹൃത്തിന് അപകടമൊന്നും പറ്റരുതേ എന്ന പ്രാർഥനയിലായിരുന്നു.

Loading...

അതേസമയം ഷറഫു പിലാശേരിയുടെ യാത്രക്ക് മുമ്പുള്ള അനുഭവം പങ്കുവെച്ച് സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏവരെയും സങ്കടത്തിലാഴ്ത്തി. ഷാഫി പറക്കുളമാണ് ഷറഫു യാത്രക്ക് മുമ്പ് തന്നെ കാണാൻ വന്നപ്പോഴുണ്ടായ സംഭവം വിവരിച്ച് കുറിപ്പെഴുതിയത്. പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാൻ ഒരു തുക ഏൽപ്പിച്ചാണ് പ്രിയ കൂട്ടുകാരൻ യാത്രയായതെന്ന് ഷാഫി വിതുമ്പലോടെ ഓർക്കുന്നു. യാത്രക്ക് മുമ്പ് മുമ്പെങ്ങുമില്ലാത്ത പ്രത്യേക ടെൻഷൻ തോന്നുന്നുവെന്ന് പറഞ്ഞ് ഷറഫു കരഞ്ഞെന്നും ഷാഫി വ്യക്തമാക്കി.

ഷാഫി പ്രിയപ്പെട്ട കൂട്ടുകാരൻ ഷറഫുവിനെ കുറിച്ച് എഴുതിയ വൈകാരികമായി കുറിപ്പ്

എന്റെ കൂട്ടുകാരൻ ഷറഫു ഇന്നത്തെ ഫ്ലൈറ്റ് അപകടത്തിൽ മരണപ്പെട്ട വാർത്ത വളരെ വേദനയോടെയാണ് കേട്ടത്. നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാൻ എന്റെ ഹോട്ടലിൽ വന്നിരുന്നു. എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെൻഷൻ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു. എന്തോ ഒരപകടം മുൻകൂട്ടി കണ്ടപോലെ. പോകുന്ന സമയത് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവൻ പോയത്. കൊറോണ സമയത്തും ഷറഫു പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പൈസ ഏൽപ്പിച്ചിരുന്നു.

 

 

 

എന്റെ കൂട്ടുകാരൻ ഷറഫു ഇന്നത്തെ ഫ്ലൈറ്റ് അപകടത്തിൽ മരണപ്പെട്ട വാർത്ത വളരെ വേദനയോടെയാണ് കേട്ടത്.. 😪😪നാട്ടിലേക്ക്…

Opublikowany przez Shafiego Parakkulam Piątek, 7 sierpnia 2020