നടി ശരണ്യ മോഹന്‍ വിവാഹിതയാകുന്നു. ഡോക്ടറായ അരവിന്ദ് കൃഷ്ണനാണ് വരന്‍. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. ശരണ്യ തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

SHARANY_600x600ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെ ബാലതാരമായി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച ശരണ്യ മലയാളത്തോടൊപ്പം നിരവധി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Loading...

തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിള്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള ശരണ്യ വെണ്ണിലാ കബഡി കൂട്ടം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ബദ്‌ലാപ്പൂര്‍ ബോയ്‌സില്‍ നായികയായിരുന്നു.