ഷാര്‍ജയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്‍

ഷാര്‍ജയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി കരുണാപുരം കൂട്ടാര്‍തടത്തില്‍ വീട്ടില്‍ വിജയന്റെ മകന്‍ വിഷ്ണുവാണ് മരിച്ചത്. താമസ സ്ഥലത്ത് ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍പ്പെട്ടാണ് മരണം. തലക്കടിയേറ്റ വിഷ്ണു ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് വിഷ്ണു ആക്രമണത്തിന് ഇരയായത്. സലൂണ്‍ ജോലിക്കാരനായിരുന്നു 29 കാരനായ വിഷ്ണു.ആഫ്രിക്കന്‍ വംശജരാണ് കൊലയ്ക്ക് പിന്നിലെന്ന് കരുതുന്നു.ഷാര്‍ജ പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി, പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തു.

Loading...