ഷാര്‍ജ പൊലീസ് 13.5 കോടി ദിര്‍ഹത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു

ഷാര്‍ജ പൊലീസിന്റെ ആന്റി നാര്‍ക്കോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥര്‍ 13.5 കോടി ദിര്‍ഹത്തിന്റെ മയക്കുമരുന്ന് 2021 മുതല്‍ 2022 കാലയളവിൽ പിടിച്ചെടുത്തു. ഇതേ കാലയളവില്‍ ലഹരിമരുന്ന് കടത്തും പ്രചാരണവുമായി ബന്ധപ്പെട്ട് 201 കേസുകളും കൈകാര്യം ചെയ്തതായി ഷാര്‍ജ പൊലീസ് പറയുന്നു.

മുപ്പത് ലക്ഷത്തിലധികം ലഹരിമരുന്ന് ഗുളികകള്‍, 822 കിലോഗ്രാം പരൽ രൂപത്തിലുള്ള മയക്കുമരുന്ന്, 94 കിലോഗ്രാം ഹാഷിഷ്, 251 കിലോഗ്രാം ഹെറോയിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. ലഹരിമരുന്നിനെതിരെ 81 ബോധവത്കരണ പരിപാടികള്‍ ഷാര്‍ജ പൊലീസ് സംഘടിപ്പിച്ചിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 58.8 ശതമാനം കൂടുതലാണിത്. മയക്കുമരുന്നിനെതിരെ കര്‍ശന നടപടിയാണ് ഷാര്‍ജ പൊലീസ് സ്വീകരിച്ചു വരുന്നത്.

Loading...